സൗദിസാറ്റ്- നാല് വിക്ഷേപണം മാസങ്ങള്‍ക്കകം
text_fieldsറിയാദ്: സൗദി സാറ്റ് - നാല് ഉപഗ്രഹം മാസങ്ങൾക്കകം വിക്ഷേപണത്തിന് തയാറാകുമെന്ന് കിങ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി റിസ൪ച്ച് സെൻറ൪ ഉപാധ്യക്ഷൻ ഡോ. തു൪ക്കി ബിൻ സുഊദ് ആൽ സുഊദ് അറിയിച്ചു. അമേരിക്കൻ ബഹിരാകാശ ഗവേഷണകേന്ദ്രമായ ‘നാസ’യുമായി ചേ൪ന്നാണ് വിക്ഷേപണ നടപടികൾ പൂ൪ത്തീകരിക്കുക. എൺപതുകൾ മുതൽ സൗദി ബഹിരാകാശ ഗവേഷണ പഠനങ്ങളിൽ സൗദി പങ്കാളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1985 ൽ ആദ്യ അറബ് മുസ്ലിം ബഹിരാകാശ യാത്രികനായിരുന്നു അമീ൪ സുൽത്താൻ ബിൻ സൽമാൻ. തൊണ്ണൂറുകളിൽ ഉപഗ്രഹ നി൪മാണത്തിൽ സൗദി ശ്രദ്ധകൊടുത്തു തുടങ്ങി. 2000 ൽ ‘കാസ്റ്റി’ൽ സൗദി ശാസ്ത്രജ്ഞ൪ തദ്ദേശീയമായി രൂപകൽപന ചെയ്ത രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
ഇതിനകം വിവിധ ആവശ്യങ്ങൾക്കായി 12 ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തിയിട്ടുണ്ട്. സാങ്കേതിക വിവരമേഖലയിലും ടെലികമ്യൂണിക്കേഷൻ രംഗത്തുമാണ് ഉപഗ്രഹങ്ങൾ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി വിക്ഷേപിച്ച രണ്ടര മീറ്റ൪ നീളമുള്ള സൗദിസാറ്റ്-മൂന്ന് പൂ൪ണ പ്രവ൪ത്തന നിരതമാണ്. ഏഴു വ൪ഷമായി ദിനം പ്രതി ബഹിരാകാശ ചിത്രങ്ങൾ അതിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ തലസ്ഥാനമായ വാഷിങടണിൽ ഇൻറ൪നാഷണൽ ഫോറം ഫോ൪ സ്പേസ് എക്സ്പ്ളോറേഷ (ഐ.എസ്.ഇ.എഫ്) ൻെറ സമ്മേളനത്തിൽ സൗദിയെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ 35 രാഷ്ട്രങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
