യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സി.പി. ജോണ്‍ തടഞ്ഞു -അരവിന്ദാക്ഷന്‍
text_fieldsതിരുവനന്തപുരം: സ്ഥാനാ൪ഥിയാകാൻ യോഗ്യതയുള്ളവ൪ പാ൪ട്ടിയിലേക്ക് വരുന്നത് സി.പി. ജോൺ തടഞ്ഞിരുന്നെന്ന് സി.എം.പി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.ആ൪. അരവിന്ദാക്ഷൻ. സി.പി.എമ്മിൽ നിന്ന് സുശീലൻ, എം.ആ൪. മുരളി, ജെ.എസ്.എസിലെ രാജൻബാബു, കെ.കെ. ഷാജു തുടങ്ങിയവ൪ പാ൪ട്ടിയിലേക്ക് വരാൻ തയാറായിരുന്നു. പല ന്യായങ്ങൾ പറഞ്ഞ് ജോൺ അത് തടഞ്ഞെന്ന് അരവിന്ദാക്ഷൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. പാ൪ട്ടിയിൽ ഇപ്പോഴുണ്ടായ പ്രശ്നത്തിൻെറ കാരണവും ജോണിനെ ഭരിക്കുന്ന ചേതോവികാരവും അറിയില്ല. ഞങ്ങൾ ഇടതുപക്ഷത്തേക്ക് പോകണമെന്നും ജോൺ തനിച്ച് യു.ഡി.എഫിൽ തുടരണമെന്നുമാണ് അദ്ദേഹത്തിൻെറ ആഗ്രഹം. 22ന് പട്ടം പാ൪ട്ടി ഓഫിസിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. തിരുവനന്തപുരത്തെയും കണ്ണൂരിലെയും അടക്കം പാ൪ട്ടി ഓഫിസുകൾ ജോണിൻെറ നേതൃത്വത്തിൽ കൈവശപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേ൪ന്ന് 21ന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കും.
പരിഹാരമായാലും ഇല്ളെങ്കിലും അവകാശമുള്ള പട്ടം ഓഫിസിൽ വെച്ചായിരിക്കും സംസ്ഥാന കൗൺസിൽ നടക്കുക. പട്ടം ഓഫിസിൽ താമസിച്ചിരുന്ന ഓഫിസ് സെക്രട്ടറി വിജയനെയും കുടുംബത്തെയും പ്രവേശിക്കാൻ അനുവദിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാ൪ഥി ജോൺ തന്നെയാകും. പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ സൗഹൃദം മാത്രമാണ് -അദ്ദേഹം പറഞ്ഞു. പി.ബി. അംഗം സുഗുണൻ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
