കെ.എസ്.ടി.പി രണ്ടാംഘട്ടം നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും -മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ടി.പി രണ്ടാംഘട്ട റോഡ് നവീകരണപദ്ധതി നാല് വ൪ഷത്തിനുള്ളിൽ പൂ൪ത്തിയാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. മലബാറിലെ മൂന്ന് റോഡുകളുടെ നി൪മാണം അടുത്തവ൪ഷവും തിരുവല്ല ബൈപാസിൻെറ നി൪മാണം 2016ലും പൂ൪ത്തിയാക്കും. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസ൪കോട്-കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനിശേരി, തലശേരി-വളവുപാറ റോഡുകളുടെ നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിച്ചു. ചെങ്ങന്നൂ൪-ഏറ്റുമാനൂ൪, ഏറ്റുമാനൂ൪-മൂവാറ്റുപുഴ, പുനലൂ൪-തൊടുപുഴ, പെരുമ്പിലാവ്-പെരിന്തൽമണ്ണ എന്നീ റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിൽ പുന൪നി൪മിക്കും. 2403 കോടിയാണ് ആകെ ചെലവ്. മുമ്പ് പദ്ധതി നടത്തിപ്പിലുണ്ടായ പാളിച്ചകൾ ഇത്തവണ ഉണ്ടാകില്ളെന്ന് ഉറപ്പുവരുത്തും.
രണ്ടാംഘട്ട പദ്ധതിക്കായി ഇതുവരെ മുപ്പതിനായിരത്തോളം പേരിൽനിന്ന് 121 ഹെക്ട൪ ഏറ്റെടുത്തിട്ടുണ്ട്. ആയിരത്തിൽ താഴെ പേ൪ മാത്രമാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളൂ. സ്ഥലമേറ്റെടുപ്പ് കീറാമുട്ടിയായ കേരളത്തിൽ ഇത് പുതിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
