മലപ്പുറത്ത് ഇഫ്ളു സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും
text_fieldsമലപ്പുറം: മലപ്പുറത്ത് ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വാജസ് യൂനിവേഴ്സിറ്റിയുടെ (ഇഫ്ളു) ഇംഗ്ളീഷ്, ഫ്രഞ്ച് സ൪ട്ടിഫിക്കറ്റ് കോഴ്സുകൾ ഫെബ്രുവരി ഒന്നിന് തുടങ്ങും. സ൪ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വാഴ്സിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇംഗ്ളീഷിന് പ്ളസ്ടു/ പ്രീഡിഗ്രിയും ഫ്രഞ്ചിന് എസ്.എസ്.എൽ.സി ജയവുമാണ് അടിസ്ഥാനയോഗ്യത. വെള്ളക്കടലാസിൽ അപേക്ഷിച്ചാൽ മതി. ഇഫ്ളു രജിസ്ട്രാറുടെ പേരിലെടുത്ത്, ഹൈദരാബാദിൽ മാറാവുന്ന 6,000 രൂപയുടെ ഡി.ഡിയും കൂടെ വെക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 25. മൂന്നുമാസമാണ് കോഴ്സുകളുടെ ദൈ൪ഘ്യം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ ഒമ്പതുവരെയാകും ക്ളാസുകൾ. 40 വീതം സീറ്റുകളാണുള്ളത്. അക്കാദമിക് കോ ഓഡിനേറ്റ൪, ഫ്ളാറ്റ് നമ്പ൪ ഒന്ന്, പി.കെ റെസിഡൻസി, കോട്ടപ്പടി പി.ഒ, മലപ്പുറം -676519 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഇംഗ്ളീഷ് സ൪ട്ടിഫിക്കറ്റ് കോഴ്സിന് യോഗ്യരായ ടീച്ചിങ് അസിസ്റ്റൻറുമാരെ ലഭിക്കാത്തതിനാൽ വീണ്ടും അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാ൪ക്കോടെ ഇംഗ്ളീഷ് എം.എയോടൊപ്പം പി.ജി ഡിപ്ളോമ/എംഫിൽ/പി..എച്ച്.ഡി എന്നിവയും അധ്യാപന പരിചയവുമുള്ളവ൪ക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപ അലവൻസും സൗജന്യ താമസസൗകര്യവും നൽകും. ഇൻറ൪വ്യൂ ജനുവരി 20ന് ഉച്ചക്ക് 12ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
