163 തമിഴ് മത്സ്യത്തൊഴിലാളികളെ ലങ്ക വിട്ടയക്കുന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ തടവിൽ കഴിയുന്ന ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടതിന് പിന്നാലെ ലങ്ക തമിഴ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു. വിവിധ ജയിലുകളിൽ കഴിയുന്ന 163 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
സമുദ്രാതി൪ത്തി ലംഘിച്ചെന്നാരോപിച്ച് ലങ്കൻ നാവികസേന വിവിധ സമയങ്ങളിൽ പിടികൂടിയവരെയാണ് മോചിപ്പിക്കുന്നത്. പാക് കടലിടുക്കിലും മാന്നാ൪ ഉൾക്കടലിലും മത്സ്യബന്ധനം നടത്തുന്ന തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്ക നടത്തുന്ന അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ച൪ച്ച നടക്കുന്നതിൻെറ മുന്നോടിയായാണ് തടവുകാരെ മോചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ തടവിൽ കഴിയുന്ന 179 ലങ്കൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടിരുന്നു.
ലങ്കയിലെ മല്ലഗം മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ നവംബ൪ 20ന് പിടിയിലായ 20 പേരെയും 11ന് പിടിയിലായ 30 പേരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്. ട്രിൻകോമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ഡിസംബ൪ 11ന് പിടിയിലായ111 പേരെ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഈമാസം 20ന് ഇരുരാജ്യങ്ങളും തമ്മിൽ മത്സ്യത്തൊഴിലാളി പ്രശ്നത്തിൽ ച൪ച്ച നടക്കുന്നതിൻെറ മുന്നോടിയായി തടവുകാരെ മോചിപ്പിക്കാൻ ശ്രമംനടന്നിരുന്നു. എന്നാൽ, ഇന്ത്യയിൽ തടവിൽ കഴിയുന്ന ലങ്കൻ മത്സ്യത്തൊഴിലാളികളെ ആദ്യം മോചിപ്പിച്ചാൽ മാത്രമേ ലങ്കയിൽ തടവിൽ കഴിയുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കൂ എന്ന് ശ്രീലങ്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ൪ക്കാ൪ കണക്ക് പ്രകാരം 288 തമിഴ് മത്സ്യത്തൊഴിലാളികളാണ് ലങ്കയിൽ തടവിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
