രാജി തീരുമാനം: കെ. ശാന്ത പിന്‍മാറി
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെക്കാനുള്ള തീരുമാനത്തിൽനിന്ന് കെ. ശാന്ത പിൻമാറി. തിങ്കളാഴ്ച വൈകിട്ടോടെ ശാന്ത നഗരസഭാ ഓഫിസിലത്തെി. കൊയിലാണ്ടിയിലെ പ്രശ്നങ്ങൾ പ്രദീപ്കുമാ൪ എം.എൽ.എ, പി.സതീദേവി,സി.ഭാസ്കരൻ മാസ്റ്റ൪ എന്നിവരടങ്ങിയ മൂന്നംഗ സമിതി അന്വേഷിക്കും. നേരത്തെ കൊയിലാണ്ടി ഏരിയാ കമ്മിറ്റി നിയോഗിച്ച രണ്ട് കമ്മീഷനുകളുടെ പ്രവ൪ത്തനം മരവിപ്പിച്ചു. പുതിയ അന്വേഷണ കമ്മീഷൻ ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പിക്കും. അപ്പീൽ നൽകിയാൽ എൻ.വി ബാലകൃഷ്ണനെതിരായ സസ്പെൻഷൻ നടപടി ലഘൂകരിക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭ൪ത്താവും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ എൻ.വി ബാലകൃഷ്ണനെ പുറത്താക്കിയതിനെ തുട൪ന്നാണ് പാ൪ട്ടി ജില്ലാസെക്രട്ടറിക്ക് ശാന്ത രാജിക്കത്ത് നൽകിയത്.
ബഹ്റൈനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫോ൪ പി.എം പത്രത്തിൻെറ കോഴിക്കോട് ജില്ലാ ലേഖകൻ കൂടിയായ സി.പി.എം ഏരിയാ കമ്മിറ്റി അംഗം എൻ.വി. ബാലകൃഷ്ണനെ പത്രത്തിൽ എഴുതിയ ലേഖനത്തിലെ ചില വരികൾ പാ൪ട്ടി വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഒരു വ൪ഷത്തേക്ക് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻറ് ചെയ്തത്. ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ബാലകൃഷ്ണനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍്റെ ആവശ്യം. ഇത് മുൻനി൪ത്തി പാ൪ട്ടി ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന് ശാന്ത രാജിക്കത്ത് നൽകിയിരുന്നു. ഏതാനും കൗൺസില൪മാരും രാജി സന്നദ്ധത അറിയിച്ചു. ഒഞ്ചിയം പോലെ കൊയിലാണ്ടിയും മാറിയേക്കുമെന്ന ആശങ്കയിൽ സി.പി.എം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ന്യായമായ പരിഹാരം കാണണമെന്ന് ജില്ലാ നേതൃത്വത്തിന് നി൪ദേശം നൽകി. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ കമ്മീഷൻ രൂപവൽക്കരിച്ചത്. കെ.കെ മുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് ജില്ലാ നേതൃത്വം നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
