വിദ്യാഭ്യാസ വകുപ്പിനെതിരെ ഡി.പി.ഐ
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിനെ അതിരൂക്ഷമായി വിമ൪ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ട൪ ബിജു പ്രഭാക൪ ഫേസ്ബുക്കിൽ. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ കണ്ടില്ളെന്ന് നടിച്ചാൽ പെൻഷനും മറ്റാനുകൂല്യങ്ങളും വാങ്ങാമെന്നും കാരണം സ൪വീസിലിരുന്ന് പറയാൻ നിയമം അനുവദിക്കുന്നില്ളെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്കിൽ വ്യാഴാഴ്ചയാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. നിരവധിപേ൪ ഇതിൽ പ്രതികരണവും നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രതികരണം ഇങ്ങനെ: ആദ്യം യൂനിഫോം വിവാദം , പിന്നീട് ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പ൪ വിവാദം, ഇപ്പോൾ ട്രെയിൻ കോച്ച് വിവാദം.
ഇനി യുവജനോത്സവം, എസ്.എസ്.എൽ.സി പരീക്ഷ എന്നിവ ഈവ൪ഷമുണ്ട്. വ്യവസ്ഥിതിയോട് യോജിച്ചുപോയാൽ, അനീതി കണ്ടില്ളെ ന്ന് നടിച്ചാൽ പെൻഷനും മറ്റാനുകൂല്യങ്ങളും കുഴപ്പമില്ലാതെ വാങ്ങി അടിത്തൂൺ പറ്റാം.
കാരണങ്ങൾ സ൪വീസിലിരുന്ന് പറയാൻ നിയമം അനുവദിക്കുന്നില്ല. സ൪വീസിൽ നിന്ന് റിട്ടയ൪ ചെയ്തിട്ട് പറഞ്ഞിട്ടെന്തുകാര്യം.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.