യമന്‍ പൗരനെ ഗ്വണ്ടനാമോയില്‍ നിന്ന് വിട്ടയക്കുന്നു
text_fieldsവാഷിങ്ടൺ: ദശാബ്ദക്കാലം അമേരിക്കയുടെ കുപ്രസിദ്ധ ഗ്വണ്ടനാമോ തടവറയിൽ അടച്ച യമൻ പൗരനെ വിട്ടയക്കാൻ തീരുമാനിച്ചു. മഹ്മൂദ് മുജാഹിദ് എന്ന 33കാരനെ വിട്ടയക്കാൻ യു.എസ് സ൪ക്കാറിൻെറ റിവ്യൂ പാനലാണ് തീരുമാനമെടുത്തത്.
അൽ ഖാഇദ സംഘാംഗമാണെന്നും ഉസാമ ബിൻ ലാദിൻെറ അംഗരക്ഷകനാണെന്നും ആരോപിച്ച് 2002ലാണ് ഇയാളെ പിടികൂടി ഗ്വണ്ടനാമോയിലത്തെിച്ചത്. മഹ്മൂദ് മുജാഹിദിൻെറമേൽ ഒൗദ്യോഗികമായി ഇതുവരെ കുറ്റങ്ങൾ ചുമത്താൻ ജയിൽ അധികൃത൪ക്ക് സാധിച്ചിട്ടില്ല.
155 പേരെ പാ൪പ്പിച്ചിരിക്കുന്ന ഗ്വണ്ടനാമോ തടവറ അടച്ചുപൂട്ടാൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ നിയമിച്ച പുനരവലോകന സമിതി പരിഗണിച്ച ആദ്യ കേസാണ് മഹ്മൂദ് മുജാഹിദിൻേറത്.
ഇദ്ദേഹം ഇപ്പോൾ യു.എസിന് ഭീഷണിയല്ളെന്ന് പുനരവലോകന സമിതിയിലെ ആറംഗങ്ങൾ വിധിച്ചു. എന്നാൽ, ഇയാളെ എപ്പോൾ വിട്ടയക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ളെന്ന് പെൻറഗൺ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
