Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2014 5:41 PM IST Updated On
date_range 10 Jan 2014 5:41 PM ISTഡി.എസ്.എഫ്: ആഗോള ഗ്രാമത്തില്‍ ‘ഇന്ത്യ തിളങ്ങുന്നു’
text_fieldsbookmark_border
ദുബൈ: ലോക നഗരത്തിലെ ആഗോള ഗ്രാമത്തിൽ പ്രമുഖ രാഷ്ട്രങ്ങളുടെ പവലിയനുകൾക്കിടയിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരങ്ങൾ പ്രതിഫലിപ്പിച്ച് ഇന്ത്യൻ പവലിയൻ മുന്നേറുന്നു. 60ഓളം രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള ഗ്ളോബൽ വില്ളേജിൽ ഏറ്റവും വിസ്തൃതിയേറിയതാണ് ഇന്ത്യൻ പവലിയൻ. ഇന്ത്യയുടെ ബഹുസ്വര സംസ്കാരങ്ങളും പരമ്പരാഗത തനിമയും പ്രതിഫലിപ്പിക്കുന്നതാണ് ഇവിടെ ഒരുക്കിയ സ്റ്റാളുകളേറെയും.
മുൻ വ൪ഷങ്ങളിൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളായിരുന്നു ഇന്ത്യൻ പവലിയൻെറ ‘പ്രമേയ’മെങ്കിൽ ഇക്കുറി ഗുജറാത്ത് ആണ് താരം. ഗുജറാത്ത് വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിൻെറ മാതൃകയിൽ രാജകീയ പ്രൗഢിയിലാണ് പവലിയൻെറ പ്രവേശന കവാടം. 80 മീറ്റ൪ നീളത്തിലും 10 മീറ്റ൪ ഉയരത്തിലുമുള്ള ഇതിൻെറ നി൪മിതി ഏറെ ആക൪ഷകമാണ്.
വിനോദ വിസ്മയ കാഴ്ചകൾക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാനും ഗ്ളോബൽ വില്ളേജിൽ അവസരങ്ങളുണ്ട്. നി൪മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ടാണ് സ്റ്റാളുകളിൽ പ്രദ൪ശനത്തിന് വെച്ചിരിക്കുന്നത്. ഇടനിലക്കാരില്ലാത്തതിനാൽ ഇവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ കഴിയുന്നതാണ് സന്ദ൪ശകരുടെ നേട്ടം.
ശൈത്യത്തിന് കടുപ്പമേറിയത് തണുപ്പകറ്റാനുള്ള വസ്തുവകകൾക്കും കശ്മീരി തുണിത്തരങ്ങൾക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ഇത് കശ്മീരിൽ നിന്നുള്ള കച്ചവടക്കാരെ ആഹ്ളാദത്തിലാക്കിയിട്ടുണ്ട്. മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നത്തെുന്നവരിൽ നിരവധി പേ൪ കശ്മീ൪ ഉൽപന്നങ്ങളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നും ഈ രംഗത്തുള്ളവ൪ പറയുന്നു.
ഹൈദരാബാദ് പേൾ, കരകൗശല വസ്തുക്കൾ, തുകൽ ഉൽപന്നങ്ങൾ, പ൪ദകൾ തുടങ്ങിയവക്കും ഇവിടെ ആവശ്യക്കാരത്തെുന്നുണ്ട്. അറ്റ്ലസ്, ജോയ് ആലുക്കാസ്, സ്കൈ തുടങ്ങിയ ജ്വല്ലറികൾ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫാം ഫോം ആൻറ് സൺസ് ബിൽഡേഴ്സ്, ഗൾഫ് മാധ്യമം തുടങ്ങി 240ഓളം സ്റ്റാളുകളാണ് ഇന്ത്യൻ പവലിയനിൽ പ്രവ൪ത്തിക്കുന്നത്.
കഴിഞ്ഞ വ൪ഷം ഗ്ളോബൽ വില്ളേജിലെ മികച്ച പവലിയനെന്ന നേട്ടം ഇന്ത്യൻ പവലിയൻ കൈവരിച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഡിയോ ഏഷ്യ, സൂപ്പ൪ 94.7 എഫ്.എം തുടങ്ങിയവ ഒരുക്കുന്ന പ്രത്യേക പരിപാടികളിൽ മലയാളികൾ ധാരാളമായി പങ്കെടുക്കുന്നുണ്ട്. ‘ഗൾഫ് മാധ്യമ’ത്തിൻെറ വിവിധ സ്കീമുകളിൽ വരിക്കാരാകാനുള്ള സൗകര്യവും ഇവിടെയുണ്ട്.
തിങ്കൾ ഒഴികെയുള്ള ദിനങ്ങളിൽ വൈകുന്നേരം ഏഴ് മുതൽ വെവിധ്യമാ൪ന്ന സാംസ്കാരിക പരമ്പരാഗത കലാ പരിപാടികളും ഇന്ത്യൻ പവലിയനിലെ വേദിയിൽ നടന്നുവരുന്നു. യു.എ.ഇയിൽ വിവിധ വേദികളിൽ കഴിവ് തെളിയിച്ച വിദ്യാ൪ഥികൾ, നാലു വയസ്സുകാരി പ്രാ൪ഥന പ്രദീപ്, അന്താരാഷ്ട്ര ടെലിവിഷനുകളിൽ ശ്രദ്ധേയ പരിപാടികൾ അവതരിപ്പിച്ച ലക്ഷ്മി, പാ൪വതി എന്നിവരും പഞ്ചാബ്, മുബൈ എന്നിവിടങ്ങളിൽ നിന്നത്തെിയിട്ടുള്ള പാരമ്പര്യ കലാ സംഘങ്ങൾ, പ്രണവം മ്യൂസിക് ആൻറ് ഡാൻസ് അക്കാദമി തുടങ്ങിയവ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകൾ തുടങ്ങിയവ ഹ൪ഷാരവത്തോടെയാണ് കാണികൾ വരവേൽക്കുന്നത്. യു.എ.ഇയുടെ പരമ്പരാഗത കലാ പ്രകടനങ്ങളും പ്രമുഖ ഗായകരും ഇന്ത്യൻ വേദിയിലത്തെുന്നുണ്ട്. ഒരേ സമയം ആയിരത്തോളം പേ൪ക്കിരിക്കാവുന്ന രീതിയിലാണ് ഇന്ത്യൻ പവലിയനിലെ ഓപ്പൺ സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ പുല൪ച്ചെ ഒരു മണിവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ 12 വരെയുമാണ് ഗ്ളോബൽ വില്ളേജ് പ്രവ൪ത്തിക്കുന്നത്.
ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയതോടെ ഒക്ടോബറിൽ സമാരംഭിച്ച ഗ്ളോബൽ വില്ളേജിലെ പവലിയനുകളെല്ലാം ആക൪ഷകമായ രീതിയിൽ പുന$സംവിധാനിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ചൈന തുടങ്ങി നിരവധി രാജ്യങ്ങളും തങ്ങളുടെ നാട്ടിൽ നിന്ന് പരമ്പരാഗത കലാകാരന്മാരെ ഇവിടെ എത്തിച്ചിട്ടുണ്ട്.
വാരാന്ത്യ അവധിക്കൊപ്പം നബിദിന അവധിയും ലഭിച്ചത് ഗ്ളോബൽ വില്ളേജിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വ൪ധിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് അധികൃത൪ പ്രത്യേക ക്രമീകരണങ്ങളും ഇവിടെ ഏ൪പ്പെടുത്തി. ഗ്ളോബൽ വില്ളേജിലത്തെുന്ന സന്ദ൪ക൪ക്കായി പവലിയനുകളും സ്ഥാപനങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്. ലോക സംസ്കാരങ്ങൾ തൊട്ടറിയുന്നതിന് പുറമെ ലോക രാഷ്ട്രങ്ങളുടെ ഭക്ഷ്യ വിഭവങ്ങളുടെ രുചിയറിയാനും ഗ്ളോബൽ വില്ളേജിലെ ഭക്ഷണ ശാലകൾ സൗകര്യമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
