കെജ്രിവാളിനല്ല, മോദിക്കാണ് തന്‍്റെ വോട്ടെന്ന് കിരണ്‍ ബേദി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും അദ്ദേഹത്തിന്‍്റെ ആം ആദ്മി പാ൪ട്ടിയും ജനപിന്തുണയിൽ മുന്നേറുമ്പോൾ നേരത്തെ കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു കിരൺബേദി തിരിഞ്ഞു നടത്തം തുടരുന്നു. തന്‍്റെ വോട്ട് കെജ് രിവാളിനല്ല, നരേന്ദ്രമോദിക്കാണെന്ന് അവ൪ പരസ്യമായി പ്രഖ്യാപിച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് പ്രധാനം. സ്ഥിരതയുള്ള, ശരിയായ ഭരണം കാഴ്ച വെക്കുന്ന,കൃത്യതയുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ. ഒരു സ്വന്തന്ത്ര്യ വ്യക്തിയെന്ന നിലയിൽ തന്‍്റെ വോട്ട് ‘നാമോ’ വിനു തന്നെ’ എന്ന് കഴിഞ്ഞ ദിവസം അവ൪ ട്വിറ്ററിൽ കുറിച്ചു.
അഴിമതി രഹിത ഇന്ത്യ ആഗ്രഹിക്കുന്ന ഒരാളും തന്നെ കോൺഗ്രസിന് വോട്ടു ചെയ്യരുതെന്നും പരിചിത വൃന്ദങ്ങളുടെ ഭരണവും അതിലുടെയുള്ള സ്ഥിരതയുമാണ് ഇപ്പോൾ ഇന്ത്യക്ക് ആവശ്യമെന്നും പരോക്ഷമായി ആം ആദ്മി പാ൪ട്ടിയെ ആക്രമിക്കുകയും ചെയ്തു തന്‍്റെ ട്വീറ്റിലൂടെ ബേദി.
ഗാന്ധിയൻ അണ്ണാ ഹസാരെക്കും അരിവന്ദ് കെജ് രിവാളിനും ഒപ്പം അഴിമതി വിരുദ്ധ സമരത്തിൽ സജീവമായി പങ്കാളിയായിരുന്നു കിരൺ ബേദി. എന്നാൽ, ഹസാരെയും കെജ് രിവാളും പിന്നീട് വഴി പിരിഞ്ഞപ്പോൾ ബേദി ഹസാരെക്കൊപ്പം നിലയുറപ്പിക്കുയായിരുന്നു. ഇതിനിടെ, സംഘടനയുടെ ഫണ്ട് വെട്ടിപ്പു നടത്തിയതായി കിരൺ ബേദിക്കെതിരെ ആരോപണമുയരുകയും ചെയ്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ കെജ് രിവാൾ മുഖ്യമന്ത്രി സ്ഥാനത്തിലേറി ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് മോദിക്കനുകൂലമായി ഇവ൪ രംഗത്തുവന്നത്. കെജ് രിവാളിന്‍്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ ബേദിയെ ക്ഷണിച്ചിരുന്നുവെങ്കിലും അവ൪ സംബന്ധിച്ചിരുന്നില്ല. എന്നാൽ, ഒരു ലക്ഷത്തേിലേറെ ജനങ്ങൾ ആണ് കെജ് രിവാൾ മുഖ്യമന്ത്രിയാവുന്നത് കാണാൻ രാംലീലാ മൈതാനിയിൽ എത്തിയത്. പാ൪ലമെന്‍്റ് തെരഞ്ഞെടുപ്പ് അടുത്തു വരവെ കിരൺ ബേദി മോദിക്ക് നൽകിയ പിന്തുണയെ ദേശീയ മാധ്യമങ്ങൾ പല വിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്.
ദേശീയ തലത്തിൽ എ.എ.പിയിലേക്ക് നിരവധി പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്. പ്രമുഖ സാമൂഹ്യപ്രവ൪ത്തകയും ന൪ത്തകിയുമായ മല്ലികാ സാരാഭായി കഴിഞ്ഞ ദിവസം കെജ് രിവാളിന്‍്റെ പാ൪ട്ടിയിൽ ചേ൪ന്നിരുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരി സാറാ ജോസഫും എ.എ.പിയിലേക്ക് കടന്നുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
