വികസന ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
text_fieldsന്യൂഡൽഹി: വികസന വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നേ൪ക്കുനേ൪. വികസനത്തിന് സാധ്യതകൾ ഏറെയുണ്ടായിട്ടും ഒന്നും നടത്താൻ സമ്മതിക്കാത്ത, എല്ലാറ്റിനും തടസ്സം നിൽക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതികൾ ജനങ്ങൾക്ക് എന്തു പ്രയോജനം ചെയ്യുമെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയാത്തതാണ് എതി൪പ്പിൻെറ കാരണമെന്നും സുതാര്യതയും ഉത്തരവാദിത്വവുമില്ളെങ്കിൽ എതി൪പ്പുയരുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസിൽ കേരളത്തിനായി നീക്കിവെച്ച സെഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയൂം ആഭ്യന്തര മന്ത്രിയും ഭിന്നാഭിപ്രായങ്ങൾ പങ്കുവെച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ തമ്മിൽ സ൪ക്കാറിലും പാ൪ട്ടിയിലും നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വാക്പോര് ശ്രദ്ധേയമായി.
പതിറ്റാണ്ടുകൾ മുമ്പ് നേടിയ നേട്ടങ്ങൾ തന്നെയാണ് ഇപ്പോഴും തങ്ങൾക്ക് അവകാശപ്പെടാനുള്ളതെന്ന് ആദ്യം സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കാ൪ഷിക, വ്യവസായ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടത്തിനൊപ്പമത്തൊൻ കേരളത്തിന് സാധിച്ചില്ല. വിദ്യാഭ്യാസ നിലവാരം വെച്ചുനോക്കിയാൽ നാം ഐ.ടി പോലുള്ള മേഖലകളിൽ മുന്നിലെത്തേണ്ടതാണ്. പുതിയത് എന്തുവരുമ്പോഴും സംശയത്തോടെ കാണുന്ന, നമുക്കൊന്നും വേണ്ടെന്നുള്ള മനോഭാവമാണ് പ്രശ്നം. ഒന്നും നടത്തില്ളെന്ന് പറയുന്നവ൪ക്കു മുന്നിൽ കണ്ണടച്ചിരിക്കില്ളെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വികസനം ആ൪ക്കുവേണ്ടിയുള്ളതാണെന്നാണ് മുഖ്യചോദ്യമെന്ന് തുട൪ന്ന് സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരനും ഗുണം ലഭിക്കുമ്പോൾ മാത്രമേ വികസനമെന്ന് പറയാൻ കഴിയൂ. കേരളത്തിൽ 100 ശതമാനം നിക്ഷേപ അനുകൂല കാലാവസ്ഥ ഉണ്ടെന്ന് പറയാനാവില്ല. പുതിയ പദ്ധതികളുടെ പ്രയോജനം ജനങ്ങളെ ബോധ്യപ്പെടുത്താൻ പലപ്പോഴും കഴിഞ്ഞിട്ടില്ല. വികസനത്തിൻെറ പേരിൽ എന്തും അനുവദിച്ചുകൊടുക്കുന്ന മോദിയുടേത് പോലുള്ള മാതൃക കേരളത്തിന് സ്വീകാര്യമല്ളെന്നും ചെന്നിത്തല പറഞ്ഞു. നിക്ഷേപം വരുന്നതിൻെറ ഗുണം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് സ൪ക്കാറുകളാണെന്ന് ചടങ്ങിൽ സംസാരിച്ച വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. വിദേശ മലയാളികളുടെ പണം ബാങ്കുകളിൽ കെട്ടിക്കിടക്കുകയാണെന്നും അത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളുണ്ടായാൽ സംസ്ഥാനത്ത് വലിയ മാറ്റം സാധ്യമാണെന്നും രവി പിള്ള പറഞ്ഞു. പ്രവാസികളുടെ തിരിച്ചൊഴുക്ക് ആശങ്കപ്പെടേണ്ട കാര്യമല്ളെന്നും മടങ്ങിവന്നവരുടെ മൂന്നു തലമുറക്കുള്ള ജോലി സാധ്യത ഗൾഫിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും സി.കെ. മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
