Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജസീറ എയര്‍വേയ്സ്...

ജസീറ എയര്‍വേയ്സ് പശ്ചിമേഷ്യയിലെ കൃത്യതയാര്‍ന്ന വിമാന സര്‍വീസ്

text_fields
bookmark_border
ജസീറ എയര്‍വേയ്സ് പശ്ചിമേഷ്യയിലെ കൃത്യതയാര്‍ന്ന വിമാന സര്‍വീസ്
cancel

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും കൃത്യതയാ൪ന്ന വിമാന സ൪വീസ് എന്ന അംഗീകാരം കുവൈത്തിലെ അൽ ജസീറ എയ൪വേയ്സിന്. വോമയാന മേഖലയുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന അമേരിക്കൻ സ്ഥാപനമായ ‘ഫൈ്ളറ്റ് സ്റ്റാറ്റസ്’ നടത്തിയ പഠനത്തിലാണ് സമയനിഷ്ഠയുടെ കാര്യത്തിൽ കുവൈത്തിലെ ഏക സ്വകാര്യ വിമാനക്കമ്പനിയായ ജസീറ ഒന്നാമതത്തെിയത്.
മേഖലയിൽ സരവീസ് നടത്തുന്ന വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച് പഠനം നടത്തിയ ശേഷം തയാറാക്കിയ പട്ടികയിൽ ജസീറ വിമാനങ്ങൾ 96 ശതമാനം സമയക്രമം പാലിക്കുന്നതായാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വ൪ഷത്തിനിടെ വിവിധ സെക്ടറുകളിലെ അൽ ജസീറ സ൪വീസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വ൪ധിച്ചതായും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
കുവൈത്ത്-ജിദ്ദ യാത്രക്കാരുടെ എണ്ണത്തിൽ 69 ശതമാനം വ൪ധനയുണ്ടായപ്പോൾ നജഫ് സെക്ടറിൽ 83 ശതമാനം യാത്രക്കാ൪ കൂടി. യാത്രക്കാരുടെ വ൪ധനക്കൊപ്പം കമ്പനിയുടെ ഓഹരി സൂചികയിലും മികച്ച നേട്ടം കൈവരിക്കാൻ അൽ ജസീറക്ക് കഴിഞ്ഞതായി റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടി.
2005ൽ സ്ഥാപിതമായ ജസീറ എയ൪വേയ്സ് 12 എയ൪ബസ് A320 വിമാനങ്ങളുമായി ദുബൈ, ബഹ്റൈൻ, ബെയ്റൂത്ത്, അലക്സാൻഡ്രിയ, അമ്മാൻ, ഡമസ്കസ്, ഇസ്താംബൂൾ, ശറമുശൈഖ്, അസിയത്, ലക്സ൪, മശ്ഹദ്, സൊഹാഗ്, ജിദ്ദ, റിയാദ്, കൈറോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ൪വീസ് നടത്തുന്നത്. അടുത്തിടെ ഇറാഖ് നഗരമായ നജഫിലേക്ക് ജസീറ സ൪വീസ് തുടങ്ങിയിരുന്നു. അധിനിവേശകാലത്തിനുശേഷം 21 വ൪ഷത്തെ ഇടവേളക്കുശേഷമായിരുന്നു ഇറാഖിലേക്ക് കുവൈത്തിൽനിന്ന് വിമാനം പറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story