കുവൈത്ത് സിറ്റി: ഫിലിപ്പീൻകാരിയായ നഴ്സിനെ തട്ടിക്കൊണ്ടുപോയ മൂന്ന് പാകിസ്താൻ സ്വദേശികളെ പൊലീസ് പിടികൂടി. അദാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് തട്ടിക്കൊണ്ടുപോയ നഴ്സിനെ ജലീബ് അൽ ശുയൂഖിലെ അപ്പാ൪ട്ടുമെൻറിലാണ് അക്രമികൾ താമസിപ്പിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയാണ് പൊലീസ് നഴ്സിനെ മോചിപ്പിച്ചതും മൂന്ന് പേരെ പിടികൂടിയതും.
സ്വദേശിയുടെ വീട്ടിൽ ഹോം നഴ്സായി സേവനമുനഷ്ഠിച്ചിരുന്ന ഫിലിപ്പീൻകാരി സാധനം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് മൂന്ന് പേ൪ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. പുറത്തുപോയ യുവതി മടങ്ങിയത്തൊതായപ്പോൾ സ്വദേശി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മണിക്കൂറുകൾക്കുശേഷം അക്രമികളുടെ കണ്ണുവെട്ടിച്ച് യുവതി സ്വദേശിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ സ്ഥലം മനസ്സിലായ സ്വദേശി അദാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസ് അപ്പാ൪ട്ടുമെൻറ് റെയ്ഡ് ചെയ്യുകയുമായിരുന്നു. മൂന്ന് പേരെയും തുട൪ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2014 9:36 AM GMT Updated On
date_range 2014-01-06T15:06:44+05:30ഫിലിപ്പീന്‍ നഴ്സിനെ തട്ടിക്കൊണ്ടുപോയ മൂന്ന് പാകിസ്താനികള്‍ പിടിയില്‍
text_fieldsNext Story