എറണാകുളം ഡിപ്പോയില്‍ ഹൈടെക് ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തു
text_fieldsകൊച്ചി: അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകൾ (ഇ.ടി.എം) വിതരണം ചെയ്ത് എറണാകുളം കെ.എസ്.ആ൪.ടി.സി ഡിപ്പോ ‘ഹൈടെക്കിലേക്ക്’. ഗ്ളോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്), ജനറൽ പാക്കറ്റ് റേഡിയോ സ൪വീസ് (ജി.പി.ആ൪.എസ്) എന്നീ സാങ്കേതിക വിദ്യകൾ അടങ്ങിയ 180 ടിക്കറ്റ് മെഷീനുകളാണ് ഞായറാഴ്ച കണ്ടക്ട൪മാ൪ക്കായി വിതരണം ചെയ്തത്.
ബസ് എവിടെ എത്തി, സീറ്റുകളുടെ ലഭ്യത, ടിക്കറ്റ് തുക തുടങ്ങിയ വിവരങ്ങൾ ഇ.ടി.എമ്മുകളിൽനിന്ന് ജി.പി.എസ് സംവിധാനത്തിലൂടെ ഡിപ്പോകൾക്ക് ലഭിക്കും.
കൂടാതെ എത്ര യാത്രക്കാ൪ ബസിൽ ഇതുവരെ യാത്ര ചെയ്തു, കലക്ഷൻ തുക, ഡീസലിൻെറ അളവ് തുടങ്ങി എല്ലാവിവരങ്ങളും അപ്പപ്പോൾ തന്നെ ഡിപ്പോയിലും സെൻട്രൽ സ്റ്റേഷനിലും ഇതുവഴി ലഭിക്കും. കൂടാതെ വിവിധ തരം പാസുകൾ നിലവിലെ മെഷീനുകളിൽ എൻട്രി ചെയ്യുന്നുണ്ടെങ്കിലും വിദ്യാ൪ഥികളുടെ കൺസെഷൻ രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പുതിയ മെഷീനിൽ ഇതിനും സംവിധാനമുണ്ട്. ഇ.ഡി.പി.സിയിൽ നിന്ന് നെറ്റ്വ൪ക്ക് മുഖേനയാണ് സംസ്ഥാനത്തെ ഡിപ്പോകളിലേക്ക് വിവരങ്ങൾ നൽകുന്നത്. ബംഗളൂരു ആസ്ഥാനമായ ‘കോൻറൻ എ വൺ’ എന്ന കമ്പനിയാണ് 9,500 രൂപ നിരക്കിൽ മെഷീൻ നൽകുന്നത്. മൂന്നര വ൪ഷ വാറൻറിയാണ് ഓരോ മെഷീനും കമ്പനി നൽകുന്നത്. മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കിയതും ക്രമക്കേടും മറ്റും സജീവമായതോടൊയാണ് പുതിയ മെഷീനുകൾ തേടാൻ കോ൪പറേഷനെ പ്രേരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
