‘ഗള്‍ഫ് മാധ്യമ’ത്തിന് ഷാര്‍ജ പൊലീസിന്‍െറ ആദരം
text_fieldsഷാ൪ജ: ഷാ൪ജ പൊലീസിൻെറ പ്രവ൪ത്തനങ്ങൾക്ക് പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്തതിന് ‘ഗൾഫ് മാധ്യമ’ത്തിന് ആദരം.
ഷാ൪ജയുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവ൪ത്തനങ്ങളിൽ പൊലീസിന് പിന്തുണ നൽകിയ മാധ്യമ സ്ഥാപനങ്ങളെയും വിവിധവകുപ്പുകളെയും അതോറിറ്റികളെയുമാണ് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ചത്.
ഷാ൪ജ പൊലീസ് ഡയറക്ട൪ ജനറൽ മേജ൪ ജനറൽ ഹുമൈദ് മുഹമ്മദ് അൽ ഹുദൈദിയിൽ നിന്ന് ‘ഗൾഫ് മാധ്യമ’ത്തിനുവേണ്ടി ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാൻ പ്രശംസാ പത്രവും ആദര ഫലകവും ഏറ്റുവാങ്ങി.
ഷാ൪ജ പൊലീസിൻെറ സാമൂഹിക ദൗത്യത്തിൽ മാധ്യമങ്ങളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം അനിവാര്യമാണെന്ന് മേജ൪ ജനറൽ ഹുമൈദ് മുഹമ്മദ് അൽ ഹുദൈദ് പറഞ്ഞു. സമൂഹത്തിൻെറ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ പൊലീസിൻെറ പ്രവ൪ത്തനങ്ങൾക്ക് ആവശ്യമാണ്. അതുകൊണ്ട്തന്നെ അത്തരത്തിൽ സഹകരിക്കുന്നവ൪ക്ക് പ്രത്യേകം നന്ദി പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതിൻെറ ഭാഗമാണ് ആദരിക്കൽ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലിൽ മികവ് പുല൪ത്തിയ പൊലീസ് ഉദ്യോഗസ്ഥ൪ക്കും അദ്ദേഹം മെഡലുകൾ സമമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട മറ്റു ഇംഗ്ളീഷ്, അറബിക്,മലയാളം മാധ്യമ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഉന്നതല സ൪ക്കാ൪,പൊലീസ് ഉദ്യോഗസ്ഥ൪ ചടങ്ങിൽ സംബന്ധിച്ചു.
2013ൽ ഷാ൪ജ പൊലീസ് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദ൪ശനവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
