അബൂദബി: രാജ്യത്തെ കടലിൽ മൽസ്യ സമ്പത്തിലുണ്ടായ വൻ കുറവ് കണക്കിലെടുത്ത് പരമ്പരാഗത രീതിയിലുള്ള മൽസ്യ ബന്ധനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തുന്നു. മൽസ്യബന്ധന കൂടുകൾ ഉപയോഗിച്ചുള്ള പരമ്പരാഗത മൽസ്യബന്ധന രീതിയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
മൽസ്യങ്ങളെ പിടികൂടുന്നതിന് കടലിൻെറ അടിത്തട്ടിനോട് ചേ൪ന്ന് സ്ഥാപിക്കുന്ന ഇരുമ്പ് കൂടുകൾ മൽസ്യ സമ്പത്തിൻെറ വള൪ച്ചക്ക് ഭീഷണിയാകുന്നുണ്ട്്. ജലം, പരിസ്ഥിതി മന്ത്രാലയത്തിൻെറ നേതൃത്വത്തിലാണ് മൽസ്യക്കെണികൾക്കും കൂടുകൾക്കും നിയന്ത്രണം കൊണ്ടുവരുന്നത്.
കടലിൻെറ അടിത്തട്ടിനോട് ചേ൪ന്നുള്ള മൽസ്യങ്ങളെ പിടിക്കാനുള്ള ഗ൪ഗൂ൪ എന്ന് അറിയപ്പെടുന്ന കൂടുകൾക്കും നിയന്ത്രണം വരും. കടൽവെള്ളത്തിൻെറ മുകൾഭാഗത്തായി ഉപയോഗിക്കുന്ന മൻശാഷ എന്ന കൂടുകൾക്കും നിയന്ത്രണമുണ്ട്.
പവിഴപ്പുറ്റുകളുടെ വംശനാശത്തിന് കാരണമാകുന്നതിൻെറ പേരിലാണ് ഗ൪ഗൂറിന് നിയന്ത്രണം ഏ൪പ്പെടുത്തുന്നത്. കടലിൻെറ അടിത്തട്ടിലെ എക്കലിനും ജീവജാലങ്ങൾക്കും ഇരുമ്പ് ഹുക്കുകളാൽ സ്ഥാപിക്കുന്ന കൂടുകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മൽസ്യ സമ്പത്തിൻെറ സംരക്ഷണവും തീര മേഖലയിലെ പാരിസ്ഥിതിക ചുറ്റുപാടുകളും നിലനി൪ത്തുകയും ലക്ഷ്യമാക്കിയാണ് നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തുന്നതെന്ന് ജലം, പരിസ്ഥിതി മന്ത്രാലയം ആക്ടിങ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി സുൽത്താൻ ബിൻ അൽവാൻ പറഞ്ഞു. 80 സെൻറീമീറ്ററിന് മേൽ ഉയരത്തിലും 175 സെൻറീമീറ്റ൪ ചുറ്റുവട്ടത്തിലുമാണ് പുതുതായി മൽസ്യക്കൂടുകൾ ഉണ്ടാക്കേണ്ടത്. മൽസ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ കെണികളുടെ കണ്ണികൾ തമ്മിൽ 3.8 സെ.മീ വീതി വേണം. പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് മൽസ്യത്തൊഴിലാളികളെ ബോധവത്കരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ച് മന്ത്രാലയം നടപടികൾ സ്വീകരിക്കും.
യു.എ.ഇയിലെ മൽസ്യസമ്പത്തിൽ വൻതോതിൽ കുറവുണ്ടാകുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്്. യു.എ.ഇയുടെ കിഴക്കൻ തീരത്ത് ഒമ്പത് വ൪ഷത്തിനിടെ മൽസ്യ സമ്പത്ത് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. 2002ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 1735 കിലോ മൽസ്യങ്ങളുണ്ടായിരുന്നത് 2011ൽ 529 കിലോ ആയി കുറഞ്ഞിരുന്നു. 1975ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 9100 കിലോ മൽസ്യ സമ്പത്താണ് ഉണ്ടായിരുന്നത്്. സ്വദേശികൾക്ക് ഏറെ ഇഷ്ടമുള്ള ഹമൂ൪, ശേരി തുടങ്ങിയ മൽസ്യങ്ങളുടെ എണ്ണത്തിലും വൻ കുറവാണ് ഉണ്ടായിട്ടുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2014 11:08 AM GMT Updated On
date_range 2014-01-03T16:38:34+05:30മല്‍സ്യ സമ്പത്ത് കുറയുന്നു; മല്‍സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങള്‍ വരുന്നു
text_fieldsNext Story