Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഖദറയില്‍ റോഡ്...

ഖദറയില്‍ റോഡ് മുറിച്ചുകടക്കവേ മലയാളി വാഹനമിടിച്ച് മരിച്ചു

text_fields
bookmark_border
ഖദറയില്‍ റോഡ് മുറിച്ചുകടക്കവേ മലയാളി വാഹനമിടിച്ച് മരിച്ചു
cancel

മസ്കത്ത്: ഖദറയിൽ റോഡ് മുറിച്ചുകടക്കവേ മലയാളി വാഹനമിടിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര വവാക്കാവ് സ്വദേശി കണ്ണമ്പള്ളി പടിഞ്ഞാറതറയിൽ രാഘവൻെറ മകൻ അനിൽ കുമാറാണ് (39) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ഖദറ ടൗണിൽ താജ് ഹൈപ൪മാ൪ക്കറ്റിന് മുൻ വശമാണ് അകടമുണ്ടായത്. വാഹനം നി൪ത്താതെ പോയതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് തന്നെ മരണം നടന്നതായി സുഹൃത്തുക്കൾ പറയുന്നു.
വാഹനമിടിക്കുന്നത് ദൂരെ നിന്ന് കണ്ടവരാണ് പൊലീസിലും മറ്റും വിവരമറിയിച്ചത്. 15 വ൪ഷമായി ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അനിൽകുമാ൪. സഹോദരൻ സുരൻ ഖദറയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. വിവാഹിതനാണ്. മാതാവ്: ലക്ഷ്മിക്കുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story