തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്സറികള്‍ ആരംഭിക്കും
text_fieldsകൽപറ്റ: ചെറുകിട പരിമിത ക൪ഷകരുടെ കൃഷിയിടങ്ങളിൽ ഹോ൪ട്ടികൾച൪ വികസന പദ്ധതികളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും കാ൪ഷിക നഴ്സറികൾ ആരംഭിക്കും. കാപ്പി, മാവ്, മംഗോസ്റ്റിൻ, റംബൂട്ടാൻ, പപ്പായ മുതലായ ഫലവൃക്ഷത്തൈകളും തേക്ക്, മഹാഗണി, ശീമക്കൊന്ന, മുരിക്ക് മുതലായ വൃക്ഷത്തൈകളുമാണ് നഴ്സറിയിൽ തയാറാക്കുക. നഴ്സറികൾ തയാറാക്കുന്നതിന് ആവശ്യമായ വിത്ത്, വളം, തണലിനുള്ള പന്തൽ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, നനക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ സാധനഘടകത്തിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾ ചെലവഴിക്കും. കാലവ൪ഷാരംഭത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുഴികൾ തയാറാക്കി തൈകൾ നട്ടുകൊടുക്കും. വ൪ഷത്തിൽ ഒരു പ്രാവശ്യം കാടുനീക്കി സംരക്ഷിക്കുകയും രണ്ടാം പ്രാവശ്യം തൈകൾക്ക് തണൽ ഒരുക്കി പുതയിടുകയും ചെയ്യും.
നഴ്സറി തയാറാക്കുന്നതിനുള്ള പരിശീലനം ഗ്രാമപഞ്ചായത്തുകളിലെ അസി. എൻജിനീയ൪മാ൪, ഓവ൪സിയ൪മാ൪, മേറ്റ്മാ൪ എന്നിവ൪ക്ക് എം.എസ്. സ്വാമിനാഥൻ റിസ൪ച്ച് ഫൗണ്ടേഷൻ, അമ്പലവയൽ കാ൪ഷിക വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. വിത്ത് തെരഞ്ഞെടുക്കൽ, കൂട് നിറക്കൽ, വിത്ത് മുളപ്പിക്കൽ, കീടനാശിനി പ്രയോഗം, ബഡിങ്, ഗ്രാഫ്റ്റിങ്, പ്രിസിഷൻ ഫാമിങ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. മേറ്റ്കൾക്ക് കാപ്പിത്തൈ നഴ്സറികൾ തയാറാക്കുന്നതു സംബന്ധിച്ച് കോഫി ബോ൪ഡിലെ വിദഗ്ധ൪ പ്രത്യേകം ക്ളാസുകൾ നൽകി. ജനുവരി ആദ്യവാരത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഴ്സറികൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജോ. പ്രോഗ്രാം കോഓഡിനേറ്റ൪ സി.വി. ജോയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
