ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം മൗലികാവകാശ ലംഘനം -ജസ്റ്റിസ് സിദ്ദീഖി
text_fieldsകോഴിക്കോട്: ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽ സ൪ക്കാറുകൾ സ്വീകരിക്കുന്ന അമിത നിയന്ത്രണം മൗലികാവകാശ ലംഘനമാണെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് എം.എസ്.എ സിദ്ദീഖി. ഭരണഘടനയുടെ 13ാം അനുച്ഛേദപ്രകാരം ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദീഖി. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭരണഘടന വിഭാവനംചെയ്യുന്ന സ്വാതന്ത്ര്യം അനുവദിക്കാൻ മിക്ക സംസ്ഥാനങ്ങളും തയാറാവുന്നില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 50 ശതമാനം സീറ്റ് മെറിറ്റ് ഇനത്തിൽ വിട്ടുനൽകണമെന്നാണ് കേരള സ൪ക്കാ൪ ആവശ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങൾക്ക് അ൪ഹതപ്പെട്ട സീറ്റ് ഇങ്ങനെ ചോദിക്കാൻ സ൪ക്കാറിന് അധികാരമില്ല. സ൪ക്കാ൪ സഹായം പറ്റുന്ന സ്ഥാപനങ്ങളുടെ സീറ്റ് ചോദിക്കാൻ ഭരണകൂടത്തിന് അ൪ഹതയുണ്ട്. എന്നാൽ, സ൪ക്കാ൪ സഹായം പറ്റുന്ന സ്ഥാപനങ്ങളായാലും അവിടത്തെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ ഇടപെടാൻ അധികാരമില്ളെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്ഥാപനങ്ങളിൽ നല്ളൊരു ശതമാനവും ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പേരിലാണ് രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾ മതേതരത്വ ട്രസ്റ്റുകളായാണ് കണക്കാക്കപ്പെടുക. സംസ്ഥാന സ൪ക്കാ൪ എൻ.ഒ.സി അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷ നിരസിക്കപ്പെട്ട് മൂന്ന് മാസത്തിനകം ദേശീയ കമീഷൻ മുമ്പാകെ അപ്പീൽ സമ൪പ്പിക്കണം. സ്ഥാപനങ്ങൾ തുടങ്ങുകയെന്ന അവകാശം നിഷേധിക്കാൻ സംസ്ഥാന സ൪ക്കാറുകൾക്ക് അധികാരമില്ളെന്നും ഇത്തരം കാര്യങ്ങളിൽ കമീഷൻ ഉചിതമായ നടപടിയെടുക്കുമെന്നും സിദ്ദീഖി പറഞ്ഞു. മലബാ൪ പാലസിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ജില്ലാ പ്രസിഡൻറ് സി.ടി. സക്കീ൪ ഹുസൈൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ ഗേൾസ് എജുക്കേഷൻ കമ്മിറ്റി ചെയ൪പേഴ്സൻ ഡോ. സബിസ്താൻ ഗഫാ൪, സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയ൪മാൻ അഡ്വ. എം. വീരാൻകുട്ടി, ഡോ. പി.എ. ഫസൽ ഗഫൂ൪, ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. പി. അൻവ൪, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവ൪ സംസാരിച്ചു. പി.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും എ.ടി.എം അശ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
