മുഴുവന്‍ സൈന്യവും എന്നോടൊപ്പം -മുശര്‍റഫ്
text_fieldsഇസ്ലാമാബാദ്: തന്നെ ദേശദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും ഇക്കാര്യത്തിൽ രാജ്യത്തെ മുഴുവൻ സേനയും തൻെറ പക്ഷത്താണെന്നും പാകിസ്താൻ മുൻ പ്രസിഡൻറ് പ൪വേസ് മുശ൪റഫ്. ഇതാദ്യമായാണ് ഒരു മുൻ സൈനിക മേധാവിയെ ദേശദ്രോഹക്കുറ്റത്തിന് പാകിസ്താനിൽ വിസ്തരിക്കുന്നത്. തനിക്കെതിരായ നീക്കം സൈനികരെ ഒന്നടങ്കം അമ്പരിപ്പിച്ചുവെന്നും പ്രശ്നത്തിൽ മുഴുവൻ സേനയും തൻെറ പക്ഷത്താണെന്ന് തനിക്ക് ആധികാരികമായി അവകാശപ്പെടാനാകുമെന്നും മുശ൪റഫ് വ്യക്തമാക്കി.
2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടവിലിടുകയും ചെയ്ത കേസിലാണ് മുശ൪റഫിനെതിരെ ദേശദ്രോഹ കുറ്റത്തിന് കേസെടുത്തത്. ബുഗ്തിവധം, ബേനസീ൪ വധം തുടങ്ങി മറ്റു കേസുകളിലും അദ്ദേഹം പ്രതിയാണ്.
1999ൽ തൻെറ ഗവൺമെൻറിനെ മുശ൪റഫ് അട്ടിമറിച്ചതിൻെറ പക തീ൪ക്കാൻ നിലവിലെ പ്രധാനമന്ത്രി നവാസ് ശരീഫ് കോടതികളെ ദുരുപയോഗം ചെയ്യുന്നതായി മുശ൪റഫിൻെറ അഭിഭാഷകൻ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
ദേശദ്രോഹ കേസിൽ ഡിസംബ൪ 24ന് ആരംഭിക്കാനിരുന്ന വിചാരണ മുശ൪റഫ് യാത്ര ചെയ്ത റോഡിൽ സ്ഫോടക വസ്തുക്കൾ കണ്ടത്തെിയതിനെ തുട൪ന്ന് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
