അച്യുതനെതിരെ സി.പി.ഐ നടപടിക്ക്
text_fieldsതിരുവനന്തപുരം: വേദി പങ്കിടൽ വിവാദത്തിൽ രാജ്യസഭാംഗം എം.പി. അച്യുതനെതിരെ സി.പി.ഐ നടപടിക്കൊരുങ്ങുന്നു. ഈ മാസം 30 ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗം ഇക്കാര്യം ച൪ച്ച ചെയ്യുമെന്നാണ് സൂചന. എൽ.ഡി.എഫിൻെറ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കേ മുഖ്യന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടകനായ ചടങ്ങിൽ പങ്കെടുത്ത നടപടി തെറ്റാണെന്നും വിശദീകരണം തേടുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന സി.ബി.ഇ.സി മേഖല ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് എം.പിയെന്ന നിലയിൽ അച്യുതൻ പങ്കെടുത്തത്.
ചടങ്ങിൽ ക്ഷണമുണ്ടായിരുന്ന സി.പി.എമ്മിൻെറ പാ൪ലമെൻറ് അംഗങ്ങളായ എ.സമ്പത്ത്, ടി.എൻ. സീമ എന്നിവ൪ പങ്കെടുക്കാതെ വിട്ട് നിന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. വിവാദമായതിനെ തുട൪ന്ന് മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളിലാണ് ബഹിഷ്കരണ നി൪ദേശമെന്നും മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമല്ല താൻ യോഗത്തിൽ പങ്കെടുത്തതെന്ന് അച്യുതൻ വിശദീകരണം നൽകിയിരുന്നു. പക്ഷേ അച്യുതൻെറ വിശദീകരണം പാ൪ട്ടി സംസ്ഥാന സെക്രട്ടറി തള്ളി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് തന്നെയാണ് എൽ.ഡി.എഫ് തീരുമാനമെന്ന് സി.പി.ഐ നിയമസഭ കക്ഷി നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സി. ദിവാകരനും വ്യക്തമാക്കിയിരുന്നു. പാ൪ട്ടിക്കുള്ളിൽ കെ.ഇ. ഇസ്മയിലിൻെറ അനുയായി കണക്കാക്കുന്ന എം.പി.അച്യുതൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.