കുവൈത്ത് സിറ്റി: ശുദ്ധ ജല ദൗ൪ലഭ്യം കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ലോക തലത്തിൽ കുവൈത്തിന് 18ാം സ്ഥാനം. ഇതുസംബന്ധിച്ച് അമേരിക്ക ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോ൪ട്ടിലാണ് ഇക്കാര്യമുള്ളത്. ശുദ്ധ ജലം ലഭ്യമാക്കുന്നതിനുള്ള പ്രയാസം ഏറെ അനുഭവിക്കുന്ന അറബ് രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണെന്നമാണ് റിപ്പോ൪ട്ടിൽ പറയുന്നത്.
ഭൂമിക്കടിയിലെ ശുദ്ധജലത്തെയോ മഴയ വെള്ളത്തെയോ ആശ്രയിക്കാതെ അധ്വാനവും പണവും ചെലവഴിച്ച് കടലിലെ വെള്ളം സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയയാണ് കുവൈത്തിനെ ഈരംഗത്ത് പ്രയാസത്തിലാക്കുന്നത്. അതോടൊപ്പം ഉൽപാദനത്തിന് അനുസൃതമല്ലാത്ത നിലയിൽ രാജ്യനിവാസികളുടെ വെള്ളത്തിൻെറ അമിത ഉപയോഗവും കുവൈത്തിന് ഈ രംഗത്ത് പ്രയാസം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇതോപ്പെം രാജ്യത്തെ വൻകിട വ്യാവസായിക നി൪മാണ പ്രവ൪ത്തനങ്ങക്കും കാ൪ഷിക പദ്ധതികൾക്കും ഉൽപാദിപ്പിച്ചെടുക്കുന്ന ജലത്തെ തന്നെ ആശ്രയിക്കേണ്ടിവരുന്നതാണ് ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഇടം നൽകാൻ കാരണമാക്കിയത്. ലോക രാജ്യങ്ങളിൽ താരതമ്യേന ജലക്ഷാമം അനുഭവപ്പെടുന്ന 181 രാജ്യങ്ങളെ പഠന വിധേയമാക്കിയതിൽ 37 രാജ്യങ്ങളാണ് ഈ രംഗത്ത് ഏറെ പ്രയാസം അനുഭവിക്കുന്നതെന്നാണ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ നാൽപത് ശതമാനം രാജ്യങ്ങൾ കൂടിയോ കുറഞ്ഞോ ജലക്ഷാമം നേരിടുന്നുണ്ടത്ര.
അറബ് നാടുകളിൽ ബഹ്റൈനാണ് ഇക്കാര്യത്തിൽ ഒന്നാമത്. രണ്ടാമത് ഖത്തറും പിന്നീട് യു.എ.യയും സൗദിയുമാണ്. ഒമാൻ, ലിബിയ, യമൻ എന്നീ രാജ്യങ്ങളാണ് തുട൪ന്നുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2013 10:48 AM GMT Updated On
date_range 2013-12-20T16:18:58+05:30ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ കുവൈത്ത് 18ാമത്
text_fieldsNext Story