കൊല്ലം: രശ്മി വധക്കേസിൽ പ്രതിഭാഗം സാക്ഷിവിസ്താരം ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് മുൻ അംഗം ചന്ദ്രബാബു, ഓട്ടോ ഡ്രൈവ൪ രഘുനാഥൻ എന്നിവരെയാണ് ചൊവ്വാഴ്ച വിസ്തരിച്ചത്. ആകെ പത്ത് സാക്ഷികളുടെ പട്ടികയാണ് പ്രതിഭാഗം കോടതിയിൽ സമ൪പ്പിച്ചിട്ടുള്ളത്. സാക്ഷി വിസ്താരം ബുധനാഴ്ചയും തുടരും.
ബിജു രാധാകൃഷ്ണനും രശ്മിയുമായുള്ള വിവാഹം താൻ മുൻകൈയെടുത്താണ് പെരുംകുളത്തെ ക്ഷേത്രത്തിൽ നടത്തിയതെന്ന് മുൻ പഞ്ചായത്തംഗം ചന്ദ്രബാബു മൊഴി നൽകി. രശ്മി വീടുവിട്ട് ഇറങ്ങിവന്നതായി ബിജു പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ്സ്റ്റേഷനിൽ ഹാജരാക്കുകയും തുട൪ന്ന് വിവാഹം നടത്തുകയുമായിരുന്നു. കുറേനാൾ കഴിഞ്ഞ് ബിജുവിൻെറ മാതാവ് രാജമ്മാൾ രശ്മിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യ൪ഥിച്ചു. രശ്മി ദിവസവും രാവിലെ ഓട്ടോയിൽകയറി പോകാറുണ്ടെന്നും വൈകുന്നേരം മദ്യപിച്ചാണ് എത്താറുള്ളതെന്നും പറഞ്ഞ രാജമ്മാൾ അവരെ ഉപദേശിച്ച് നേരെയാക്കണമെന്ന് തന്നോട് അഭ്യ൪ഥിക്കുകയും ചെയ്തു. രശ്മി കുളിമുറിയിൽ ബോധരഹിതയായി കാണപ്പെട്ടുവെന്ന് രശ്മി മരിച്ച ദിവസം രാജമ്മാൾ തന്നെ അറിയിച്ചിരുന്നതായും ചന്ദ്രബാബു കോടതിയിൽ പറഞ്ഞു.
രശ്മിയെ അറിയാമെന്നും പള്ളിക്കലെ ഒരു വീട്ടിൽ ഓട്ടോയിൽ അവരെ കൊണ്ടുപോയെന്നും രഘുനാഥൻനായ൪ മൊഴി നൽകി. അരമണിക്കൂറിനകം വരാമെന്ന് പറഞ്ഞുപോയ രശ്മി ഒരു മണിക്കൂ൪ കഴിഞ്ഞാണ് വന്നത്. പോയപ്പോഴുണ്ടായിരുന്ന മുഖഭാവമല്ല മടങ്ങിവന്നപ്പോൾ ഉണ്ടായിരുന്നതെന്നും രഘുനാഥൻനായ൪ പറഞ്ഞു. 1995 മുതൽ 2009 വരെ താൻ ഗൾഫിൽ ജോലി ചെയ്തിരുന്നതായും ഇടക്ക് നാട്ടിൽ വരുമ്പോൾ ഓട്ടോ ഓടിക്കാറുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻെറ ക്രോസ് വിസ്താരത്തിൽ രഘുനാഥൻനായ൪ മൊഴി നൽകി. തുട൪ന്ന് സംഭവം നടന്ന 2006 ൽ ഇയാൾ നാട്ടിലുണ്ടായിരുന്നുവോയെന്നറിയാൻ പാസ്പോ൪ട്ട് ഹാജരാക്കാൻ കോടതി നി൪ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ജി. മോഹൻരാജും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി.എൻ. ഹസ്കറും കോടതിയിൽ ഹാജരായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2013 2:53 PM GMT Updated On
date_range 2013-12-18T20:23:43+05:30രശ്മിവധം: പ്രതിഭാഗം സാക്ഷിവിസ്താരം തുടങ്ങി
text_fieldsNext Story