ബി.പി.എല്‍ അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsഇരിക്കൂ൪: പുതുക്കിയ ബി.പി.എൽ ലിസ്റ്റ് പ്രാബല്യത്തിൽ വന്ന് നാല് വ൪ഷമായിട്ടും ലിസ്റ്റിലെ അപാകത പരിഹരിക്കാൻ നടപടിയായില്ല.
ആദ്യ സ൪വേ ലിസ്റ്റിൽ അപാകത കണ്ടത്തെിയതിനെ തുട൪ന്ന് പുതുക്കിയ ലിസ്റ്റിലും അ൪ഹരേക്കാൾ അന൪ഹരായിരുന്നു കൂടുതൽ. ഈ ലിസ്റ്റ് വന്നപ്പോൾ മുതൽ വൻ പ്രതിഷേധങ്ങളാണ് ഉണ്ടായത്. തുട൪ന്ന് സ൪ക്കാ൪ പരാതി സ്വീകരിക്കുകയും പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുട൪ന്ന് ആയിരക്കണക്കിന് പരാതികളാണ് പഞ്ചായത്തുകളിൽ ലഭിച്ചത്.
പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് വ൪ഷം കഴിഞ്ഞിട്ടും പരാതികൾ ഇതു വരെ ഒത്തു തീ൪പ്പാക്കാൻ സാധിച്ചിട്ടില്ല. ഇതുമൂലം നിരവധി കുടുംബങ്ങൾക്കാണ് അ൪ഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടുന്നത്. ഇത് സാധാരണക്കാ൪ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
സ്വീകരിച്ച പരാതികൾ പരിശോധിച്ച് അ൪ഹരായവരെ ഉൾപ്പെടുത്തിയ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
