പുഴക്കല്‍ ബ്ളോക്കിന് ചാമ്പ്യന്‍ഷിപ്
text_fieldsവടക്കാഞ്ചേരി: ജില്ലാ കേരളോത്സവത്തിന് തിരശ്ശീലവീണു. സ്പോ൪ട്സ് ആൻഡ് ആ൪ട്സ് വിഭാഗത്തിൽ 278 പോയൻറ് നേടി പുഴക്കൽ ബ്ളോക് ചാമ്പ്യൻഷിപ് നേടി. ഈ വിഭാഗത്തിൽ 179 പോയൻറ് നേടിയ വടക്കാഞ്ചേരി ബ്ളോക്ക് രണ്ടാം സ്ഥാനവും 157 പോയൻറ് നേടി കൊടകര ബ്ളോക്ക് മൂന്നാം സ്ഥാനവും നേടി.
ആ൪ട്സ് വിഭാഗത്തിൽ പുഴക്കൽ ബ്ളോക്കിന് 233 പോയൻറുണ്ട്. രണ്ടാം സ്ഥാനത്തുള്ള വടക്കാഞ്ചേരി ബ്ളോക്കിന് 146ഉം മൂന്നാം സ്ഥാനത്തുള്ള ചൊവ്വന്നൂ൪ ബ്ളോക്കിന് 136 പോയൻറുമുണ്ട്.
സ്പോ൪ട്സ്, ഗെയിംസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ് നേടിയ ചാവക്കാട് ബ്ളോക്ക് 61 പോയൻറ് നേടി. പുഴക്കൽ ബ്ളോക്ക് 45 പോയൻറ് നേടി രണ്ടാം സ്ഥാനത്തും 41 പോയൻറ് നേടി ഒല്ലൂക്കര ബ്ളോക്ക് മൂന്നാം സ്ഥാനത്തുമുണ്ട്.
വ്യക്തിഗത ചാമ്പ്യന്മാരായി പുരുഷവിഭാഗത്തിൽ മതിലകം ബ്ളോക്കിലെ രംജിത്തും വനിതാ വിഭാഗത്തിൽ പുഴക്കൽ ബ്ളോക്കിലെ ധന്യ രാമചന്ദ്രനും ആൺകുട്ടികളുടെ സീനിയ൪ വിഭാഗത്തിൽ ചാവക്കാട് ബ്ളോക്കിലെ ലിബിൻ രാജും പെൺകുട്ടികളുടെ വിഭാഗത്തിൽ പുഴക്കൽ ബ്ളോക്കിലെ അഞ്ജലി ഫ്രാൻസിസും തിരഞ്ഞെടുക്കപ്പെട്ടു.
ഗുരുവായൂ൪ നഗരസഭയിലെ ശ്രീനിവാസനും സംഘവും അവതരിപ്പിച്ച ഒപ്പന, പുഴക്കൽ ബ്ളോക്കിലെ എം.എസ്. സച്ചിൻെറ നേതൃത്വത്തിലുള്ള കോൽക്കളി, ചാവക്കാട് ബ്ളോക്ക് അവതരിപ്പിച്ച ദഫ്മുട്ട്, അന്തിക്കാട് ബ്ളോക്കിലെ പി.എസ്. ഷാരോണിൻെറ നാടോടിപ്പാട്ട് എന്നിവ ഒന്നാം സ്ഥാനം നേടി.
കഥകളിപ്പദം -ചേ൪പ്പ് ബ്ളോക്കിലെ യദു എസ്. മാരാ൪, ചെണ്ടയിൽ കൊടകര ബ്ളോക്കിലെ ഹരികൃഷ്ണൻ, ഓട്ടന്തുള്ളലിൽ മാള ബ്ളോക്കിലെ പി.വി. കീ൪ത്തന, ഇംഗ്ളീഷ് പ്രസംഗത്തിൽ പുഴക്കൽ ബ്ളോക്കിലെ സ്മിയ ജോൺസൺ, മലയാളം പ്രസംഗത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ജീവൻലാൽ, കവിതാലാപനത്തിൽ ഗുരുവായൂ൪ നഗരസഭയിലെ ശിവദാസൻ എന്നിവ൪ ഒന്നാം സ്ഥാനക്കാരായി.
വട്ടപ്പാട്ട് -ഇരിങ്ങാലക്കുട ബ്ളോക്കിലെ ഇ.ബി. സുധീഷ്, മാപ്പിളപ്പാട്ട് -ചൊവ്വന്നൂ൪ ബ്ളോക്കിലെ മുഹമ്മദ് റാഫി, നാടോടിനൃത്തം -പുഴക്കൽ ബ്ളോക്കിലെ ടി.വി. സുനിൽകുമാ൪, വള്ളംകളിപ്പാട്ട് -പുഴക്കൽ ബ്ളോക്കിലെ സി.എം. മിഥുൻ, മണിപ്പൂരി, ഒഡീസി, കഥക് നൃത്തങ്ങളിൽ ഗുരുവായൂ൪ നഗരസഭയിലെ കെ.എം. അനൂപ് എന്നിവ൪ വിജയികളായി. ഹിന്ദി നാടകത്തിൽ ചേ൪പ്പ്, മലയാള നാടകത്തിൽ ഗുരുവായൂ൪ മുനിസിപ്പാലിറ്റി എന്നിവയാണ് ഒന്നാം സ്ഥാനക്കാ൪.
സമാപന സമ്മേളനം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.സി. ശ്രീകുമാ൪ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സിന്ധു സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. മോഹൻദാസ്, ഷീല പത്മനാഭൻ, കെ. അജിത്കുമാ൪, വി. മുരളി, ശശികുമാ൪ കൊടക്കാടത്ത്, ടി.വി. സണ്ണി എന്നിവ൪ സംസാരിച്ചു. ടി. നി൪മല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
