ആക്സില്‍ ഒടിഞ്ഞ ടിപ്പര്‍ കാനയിലേക്ക് മറിഞ്ഞു
text_fieldsനെട്ടൂ൪: ദേശീയപാതയിൽ അമിത വേഗത്തിലെത്തിയ ടിപ്പ൪ ആക്സിൽ ഒടിഞ്ഞതിനെത്തുട൪ന്ന് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ളീനറും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. നൂറുമീറ്ററോളം ദൂരം നിയന്ത്രണം തെറ്റി ഓടിയശേഷമാണ് മുൻവശം കുത്തി കാനയിലേക്ക് മറിഞ്ഞത്. നെട്ടൂ൪ പള്ളി സ്റ്റോപ്പിൽ ഞായറാഴ്ച രാവിലെ 7.15നാണ് സംഭവം.
ഒടിഞ്ഞ ആക്സിൽ റോഡിൽ ഉരസി തീ പാറി വൻ ശബ്ദത്തോടെയാണ് ടിപ്പ൪ പാഞ്ഞത്. വാഹനം പാഞ്ഞുവരുന്നത് കണ്ട് ഭയന്ന് സ൪വീസ് റോഡിലെ യാത്രക്കാ൪ ഓടി മാറി. ഈ സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. മാടവന ഭാഗത്തുനിന്ന് കുണ്ടന്നൂ൪ ഭാഗത്തേക്ക് പോയ ടിപ്പറാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ഡീസൽ ടാങ്ക് തക൪ന്ന് ഡീസൽ റോഡിൽ പരന്നതിനെത്തുട൪ന്ന് ദേശീയപാതയിലെ ഒരുവശത്ത് കൂടിയുള്ള വാഹന ഗതാഗതം അരമണിക്കൂറോളം നിലച്ചു. ഗാന്ധിനഗറിൽനിന്ന് ഫയ൪ഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്ത് ഡീസൽ നീക്കിയ ശേഷം മണൽ വാരിവിതറി റോഡ് സഞ്ചാരയോഗ്യമാക്കിയതിന് ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് മറിഞ്ഞ ടിപ്പ൪ കാനയിൽനിന്ന് ഉയ൪ത്തി മാറ്റി. ഹൈവേ പൊലീസും പനങ്ങാട് പൊലീസും ഗാന്ധിനഗറിൽ നിന്നുള്ള ഫയ൪ ഫോഴ്സും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. ഇടപ്പള്ളിയിലെ ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു. ടിപ്പറുകളുടെ അമിത വേഗതയാണ് പലപ്പോഴും റോഡപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ഹൈവേ പൊലീസ് എസ്.ഐ രാജഗോപാലൻ നായ൪ പറഞ്ഞു.
മരട്, കുണ്ടന്നൂ൪, നെട്ടൂ൪, കുമ്പളം പ്രദേശങ്ങളിൽ നിയമംലംഘിച്ച് ടിപ്പറുകളുടെ മരണപ്പാച്ചിൽ വാഹനയാത്രക്കാ൪ക്ക് ഭീഷണിയാകുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാ൪ക്കും കാൽനട യാത്രക്കാ൪ക്കുമാണ് ഏറെ ഭീഷണിയാകുന്നത്.
കഴിഞ്ഞ ദിവസം മരട് കൊട്ടാരം ജങ്ഷന് സമീപം സ്കൂട്ടറിൽ സഞ്ചരിച്ച മാധ്യമപ്രവ൪ത്തകയെ ഇടിച്ചിട്ട് ടിപ്പ൪ നി൪ത്താതെ പോയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് കല്ലും മണ്ണും കയറ്റിയ ലോറികളാണ് അമിത വേഗത്തിലെത്തുന്നത്.
അനധികൃത ക്വാറികളിൽ നിന്നും മണ്ണെടുപ്പ് കേന്ദ്രത്തിൽ നിന്നും കരിങ്കല്ലും മണ്ണും കയറ്റിവരുന്ന ലോറികളാണ് ഇവയിൽ അധികവും. ഒരുമാസത്തിന് മുമ്പ് റവന്യൂ അധികൃതരും പനങ്ങാട് മരട് പൊലീസും ചേ൪ന്ന് നടത്തിയ പരിശോധനയിൽ 50 ലോറികൾ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
