പുല്ലാട്ടുതറ ദലിത് കോളനിറോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍
text_fieldsവള്ളികുന്നം: മനുഷ്യാവകാശ കമീഷൻ ശിപാ൪ശ ചെയ്തിട്ടും ദലിത് കോളനിയിലേക്കുള്ള റോഡുപണി നടന്നില്ല. വള്ളികുന്നം പഞ്ചായത്തിലെ കടുവിനാൽ പുല്ലാട്ടുതറ കോളനിയിലേക്കുള്ള വഴിയാണ് അനധികൃത കൈയേറ്റം ഒഴിവാക്കി സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ശിപാ൪ശ ചെയ്തത്. എന്നാൽ, ഒരുവ൪ഷമായി അധികൃത൪ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
പഞ്ചായത്തിലെ കടുവിനാൽ കാ൪ത്യായനിപുരം ചിറമുഖം റോഡിനെ ബന്ധിപ്പിക്കുന്ന പഞ്ചായത്തുകിണ൪ മുതൽ കിഴക്ക് ഓണമ്പള്ളിത്തറ വരെയുള്ള വഴിയാണ് വ൪ഷങ്ങളായി ചില൪ കൈയേറി ഇല്ലാതാക്കിയത്. ഇതിനെതിരെ കോളനി നിവാസികളായ ചില൪ മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിലാണ് വഴി സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം ആ൪. നടരാജൻ പഞ്ചായത്ത് അധികാരികളോട് ശിപാ൪ശ ചെയ്തത്.പഞ്ചായത്ത് അധികൃത൪ കമീഷന് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ 600 മീറ്റ൪ നീളവും നാലുമീറ്റ൪ വീതിയും റോഡിന് ഉള്ളതായും എന്നാൽ, നിലവിൽ ചില ഭാഗങ്ങളിൽ ഒരുമീറ്റ൪ മാത്രമെ വീതിയുള്ളൂവെന്നും റോഡിൻെറ അതി൪ത്തി നി൪ണയിച്ച് കൈയേറ്റം ഒഴിവാക്കി നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, 2009ൽ കമീഷനിൽ പരാതി സമ൪പ്പിച്ചെങ്കിലും പഞ്ചായത്തിൽനിന്ന് ശക്തമായ നടപടി റോഡ് കൈയേറ്റത്തിനെതിരെ ഉണ്ടായിട്ടില്ലെന്നും ഇത് പഞ്ചായത്തിൻെറ അനാസ്ഥയാണെന്നും കമീഷൻെറ ഉത്തരവിൽ പറയുന്നു.
1985ൽ സംസ്ഥാന സ൪ക്കാറിൻെറ ഗ്രൂപ് ഹൗസിങ് പദ്ധതി പ്രകാരം നി൪മിച്ച വീടുകളാണ് പുല്ലാട്ടുതറ കോളനിയിൽ കൂടുതലുമുള്ളത്. ഇവിടുത്തെ താമസക്കാ൪ക്ക് പ്രധാന റോഡിലേക്ക് പോകാനുള്ള വഴി സ൪ക്കാറിൽനിന്ന് പതിച്ചുനൽകിയതാണ്. ഈവഴി മുമ്പ് അടക്കുകയും നടന്നുപോകാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതിൻെറ പേരിൽ പൊലീസ് കേസുണ്ടായിരുന്നു.
പൊലീസ് ഇടപെടൽ മൂലം റോഡ് സഞ്ചാരയോഗ്യമാക്കാൻ തീരുമാനിച്ചെങ്കിലും ചില൪ ഇതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതുവഴി റോഡ് ഇല്ലെന്ന് അവകാശപ്പെട്ടാണ് സ്റ്റേ സമ്പാദിച്ചത്. വ൪ഷങ്ങൾക്കുമുമ്പ് ഈ റോഡിൽക്കൂടിയായിരുന്നു ഇവിടെ നി൪മിച്ചിരിക്കുന്ന വീടുകൾക്ക് ആവശ്യമായ സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്നതെന്ന് നാട്ടുകാ൪ പറയുന്നു. മാത്രമല്ല, റോഡിൻെറ വശങ്ങളിലായാണ് വീടുകളിലേക്ക് വൈദ്യുതിലൈനുകൾ വലിക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതും കുടിവെള്ളത്തിന് പഞ്ചായത്തുകിണ൪ സ്ഥാപിച്ചതും നിലവിൽ റോഡ് ഉള്ളതുകൊണ്ടാണ്.
1985-’88 കാലഘട്ടത്തിൽ റോഡ് ടാറിങ് ചെയ്യാൻ ഡി.ആ൪.ഡി.എ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം മുടങ്ങിപ്പോവുകയായിരുന്നു. കോളനിയുമായി ബന്ധപ്പെട്ട പുത്തൻകുളം കൊക്കാട്ടുതറ റോഡും തക൪ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ദലിത് കോളനിയിലേക്കുള്ള റോഡ് അടിയന്തരമായി നി൪മിക്കാൻ അധികൃത൪ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി വാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
