സന്തോഷ് ട്രോഫി എം.എം. ശ്രീധരന്‍ കേരള കോച്ച്
text_fieldsകൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻെറ പരിശീലകനായി എം.എം. ശ്രീധരനെ നിയോഗിച്ചു. 1994 മുതൽ 1997 വരെ സന്തോഷ് ട്രോഫി പരിശീലകനായിരുന്നു. കേരള പൊലീസ്, എഫ്.സി കൊച്ചി, വിവ കേരള എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 1999ൽ ശ്രീലങ്കയിൽ നടന്ന ഫ്രീഡം കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൻെറയും ബാങ്കോക്കിൽ പ്രീ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൻെറയും (2000) പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പിലേക്ക് 37 അംഗ സംഘത്തെയും കേരള ഫുട്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. സതീവൻ ബാലനാണ് സഹപരിശീലകൻ. ഡിസംബ൪ 20 മുതൽ ക്യാമ്പ് തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ആരംഭിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ക്ളബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ 26ന് ക്യാമ്പിലത്തെും. ജനുവരി 24 മുതലാണ് സന്തോഷ് ട്രോഫി ആരംഭിക്കുന്നത്. ചെന്നൈയിലാണ് കേരളത്തിൻെറ പ്രാഥമിക മത്സരങ്ങൾ. ഫൈനൽ റൗണ്ട് ബംഗാളിലെ സിലിഗുരിയിലും നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
