‘ഇറാറ്റ’ പൂര്‍ത്തിയാക്കിയത് പിരിവെടുത്തെന്ന് സംവിധായകന്‍
text_fieldsതിരുവനന്തപുരം: അ൪ജൻറീനയിലെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷം തന്നെപ്പോലെയുള്ള പുതുതലമുറ സംവിധായക൪ക്ക് ഏറെ സഹായകമാണെന്ന് ഇവാൻ വെസ്കോവ പറഞ്ഞു. ‘മീറ്റ് ദ പ്രസിൽ ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സിനിമകൾക്ക് പലപ്പോഴും പ്രതിഫലം വാങ്ങാതെ അ൪ജൻറീനിയൻ താരങ്ങൾ അഭിനയിക്കാറുണ്ട്. യാഥാ൪ഥ്യവും സങ്കൽപവും തമ്മിലുള്ള അന്തരമാണ് തൻെറ പ്രഥമ സംരംഭമായ ഇറാറ്റയിൽ ചിത്രീകരിക്കാൻ ശ്രമിച്ചത്.
ഒരു പ്രണയ പരാജയമാണ് ഇറാറ്റക്ക് പ്രേരണയെന്നും കൂട്ടുകാരോടും നാട്ടുകാരോടും പിരിവെടുത്താണ് സിനിമ പൂ൪ത്തീകരിച്ചതെന്നും തൻെറ ആദ്യ സിനിമയുമായി മേളയിൽ പങ്കെടുക്കുന്ന 25 കാരനായ അ൪ജൻറീനിയൻ സംവിധായകൻ അഭിപ്രായപ്പെട്ടു.കലാസൃഷ്ടികളുടെ വിതരണത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന അന്തരം വളരെ വലുതാണെന്ന് പ്രമുഖ ഇന്ത്യൻ കാസ്റ്റിങ് ഡയറക്ട൪ ഉമ ഡികുൻഹ അഭിപ്രായപ്പെട്ടു. വാ൪ എ ബ്ളെസിങ് എന്ന സിനിമ കല, സംസ്കാരം തത്ത്വചിന്ത തുടങ്ങി പല മേഖലകളിലും നിലനിന്ന സ്ഥാപിത വിശ്വാസങ്ങളെ തിരുത്തിയെഴുതിയെന്ന് സിനിമയുടെ സഹനി൪മാതാവായ പ്രശാന്ത് അഭിപ്രായപ്പെട്ടു. റിംബോച്ചെ സീരീസിലുള്ള രണ്ടാമത്തെ ചിത്രം തൻെറ തിബത്തൻ ലാമ ഗുരുവിനെ കുറിച്ചുള്ളതാണെന്നും സത്യജിത് റേ, റിച്ചാ൪ഡ് ആറ്റൻബറോ തുടങ്ങിയവ൪ക്കുണ്ടായിരുന്ന ആ൪ജവത്തിൻെറ അനുസ്മരണമാണ് ഘിയെൻസെ നോ൪ബു എന്ന സംവിധായകനിൽ കാണാൻ കഴിഞ്ഞതെന്നും ഗാന്ധി സിനിമയുടെ നി൪മാതാവ് കൂടിയായ സുരേഷ് ജിൻഡാൽ പറഞ്ഞു.
ഇറാറ്റ സിനിമയുടെ കലാസംവിധായിക ലൂസിയ, ആ൪ട്ടിസ്റ്റിക് ഡയറക്ട൪ ബീനാപോൾ തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
