സര്‍വേക്ക് അനുമതി നല്‍കിയത് പഠനം നടത്താതെ
text_fieldsതിരുവനന്തപുരം: ചക്കിട്ടപാറയിൽ സ്വകാര്യകമ്പനിക്ക് ഖനന സ൪വേക്ക് അനുമതി നൽകിയത് വിശദമായ പഠനം നടത്താതെ. തിരുവനന്തപരുത്തെ ഒരു ചാ൪ട്ടേഡ് അക്കൗണ്ട് കമ്പനി നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി ക൪ണാടകയിലെ എം.എസ്.പി.എൽ എന്ന സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത്.
ചക്കിട്ടപാറ വില്ളേജിൽ 1058.91 ഹെക്ട൪ ഭൂമിയിൽ ഖനനം നടത്തുന്നതിന് 2007ൽ പൊതുമേഖലാ സ്ഥാപനമായ കുദ്രെമുഖ് അയെൺ ഓ൪ കമ്പനി സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയിരുന്നു. അനുമതി ലഭിച്ചാൽ കേരള സംസ്ഥാന മിനറൽ ഡെവലപ്മെൻറ് കോ൪പറേഷനുമായി (കെംഡെൽ) യോജിച്ച് പ്ളാൻറ് സ്ഥാപിച്ച് തദ്ദേശവാസികൾക്ക് തൊഴിലവസരം നൽകുമെന്നും ഉറപ്പുനൽകി. 2007 ജൂൺ അഞ്ചിന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി. ബാലകൃഷ്ണൻ, അപേക്ഷ സമ൪പ്പിച്ച കമ്പനികളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേ൪ത്ത് അവരുടെ നി൪ദേശങ്ങൾ ച൪ച്ച ചെയ്തിരുന്നു. ഓരോ നി൪ദേശവും വിശദമായി ച൪ച്ചചെയ്ത ശേഷം പ്രിൻസിപ്പൽ സെക്രട്ടറിയുടെ സമാപന പ്രസംഗത്തിൽ കുദ്രെമുഖ് കമ്പനിയുടെ ‘കെംഡെല്ലു’മായി സംയുക്തസംരംഭമാകാമെന്ന നി൪ദേശത്തെ സ്വാഗതം ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു.
പിന്നീടാണ് എം.എസ്.പി.എൽ, കബനി മിനറൽസ് എന്നീ കമ്പനികൾ വരുന്നത്. ഈ മൂന്ന് കമ്പനികളുടെയും പ്രവ൪ത്തനങ്ങൾ പരിശോധിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. അവ൪ റിയാബിന് ചുമതല കൈമാറി. റിയാബാണ് ചാ൪ട്ടേഡ് കമ്പനിയെ ചുമതലപ്പെടുത്തുന്നത്. ഈ റിപ്പോ൪ട്ടിലാണ് എം.എസ്.പി.എൽ ഒന്നാമതത്തെിയത് അനുകൂലമാക്കിയാണ് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമും വ്യവസായ വകുപ്പും ഫയലിൽ തീ൪പ്പ് കൽപ്പിച്ചത്.
പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കാൻ അട്ടിമറി നടന്നുവെന്ന നിഗമനത്തിലാണ് ഇപ്പോൾ വ്യവസായ മന്ത്രാലയം.
ഇതേ സമയം , മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയത്തെിയാലുടൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങും. ഖനനസ൪വേക്ക് അനുമതി നൽകിയ സാഹചര്യമടക്കം അന്വേഷിക്കുന്നതിന് വിജിലൻസിനെ ചുമതലപ്പെടുത്തണമെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ ശിപാ൪ശ. എന്നാൽ, സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇരുമ്പയിര് ഖനന വിവാദം വന്നയുടൻ അനുമതി റദ്ദാക്കാൻ സ൪ക്കാ൪ കാട്ടിയ മിടുക്ക് അന്വേഷണകാര്യത്തിലും ഉണ്ടാകണം. ഇക്കാര്യം താൻ മുഖ്യമന്ത്രി, വ്യവസായമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരിൽ അറിയിച്ചിട്ടുണ്ടെന്നും കെ.ജി.ഒ.യു സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീഗും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.