ഒരുമയുണ്ടെങ്കില്‍ ഓഫിസും നവീകരിക്കാമെന്ന് പാര്‍ട്ടികള്‍
text_fieldsകാഞ്ഞിരപ്പള്ളി: നിലപാടുകൾ വ്യത്യസ്തമെങ്കിലും ഒരു കൂരക്ക് കീഴിൽ കഴിയുന്ന ഓഫിസുകൾ നവീകരിക്കുന്നതിന് രാഷ്ട്രീയ പാ൪ട്ടികൾ ഒറ്റക്കെട്ട്. കാഞ്ഞിരപ്പള്ളി സെൻട്രൽ ജങ്ഷനിലെ സ്വകാര്യ ഇരുനിലക്കെട്ടിടത്തിൻെറ മുകൾനിലയിൽ പ്രവ൪ത്തിക്കുന്ന മുസ്ലിംലീഗ്, സി.പി.എം, കോൺഗ്രസ് പാ൪ട്ടി ഓഫിസുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാണ് മൂന്നു പാ൪ട്ടികളും സംയുക്തമായി തീരുമാനിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് നി൪മിച്ച കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ ഇതുവരെ നടത്തിയിരുന്നില്ല. മേൽക്കൂര ചോ൪ന്നൊലിക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി. മേൽക്കൂരയിലെ ദ്രവിച്ച ഉത്തരവും കഴുക്കോലും മാറ്റി സ്ഥാപിച്ച് ഓടിനു പകരം ഷീറ്റ് മേഞ്ഞ് കാഴ്ചയിലും സൗകര്യങ്ങളിലും ആധുനിക രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി മൂന്നുപാ൪ട്ടിയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റിയും പ്രവ൪ത്തനം ആരംഭിച്ചു. ടൗണിലെ കെട്ടിടത്തിൽ അരനൂറ്റാണ്ട് മുമ്പാണ് മൂന്ന് പാ൪ട്ടി ഓഫിസുകളുടെയും പ്രവ൪ത്തനം ആരംഭിച്ചത്. പഴയ കാലത്ത് പൊതുസമ്മേളനങ്ങളിൽ പ്രാസംഗിക൪ക്കുള്ള വേദിയായും ഈ ഓഫിസ് വരാന്തയാണ് ഉപയോഗിച്ചിരുന്നത്. മന്ത്രിമാരടക്കം പാ൪ട്ടിയിലെ പ്രമുഖ൪ നിരവധി തവണ ജനങ്ങളെ അഭിസംബോധനചെയ്യാൻ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.
മൂന്നു പാ൪ട്ടികൾക്കും രാഷ്ട്രീയ നിലപാടുകളിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഓഫിസുകൾ ഒന്നിച്ചു പ്രവ൪ത്തിക്കുന്നതിൽ ഇന്നു വരെ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഗോവണി കയറി ആദ്യം എത്തുന്നത് മുസ്ലിം ലീഗിൻെറ ഓഫിസ് വരാന്തയിലാണ്. തൊട്ടടുത്ത മുറി സി.പി.എമ്മിൻെറയും തുട൪ന്നുള്ള മുറി കോൺഗ്രസിൻെറയുമാണ്. ഏതെങ്കിലും പാ൪ട്ടി ഓഫിസ് വരാന്ത പൊതുസമ്മേളന വേദിയാക്കുന്ന സാഹചര്യത്തിൽ മറ്റ് രണ്ട് പാ൪ട്ടികളും ഇവിടെനിന്ന് താൽക്കാലികമായി ഒഴിഞ്ഞുകൊടുക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
