പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം; മുണ്ടക്കയത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
text_fieldsമുണ്ടക്കയം: പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ ഭിന്നത രൂക്ഷം. ത൪ക്കങ്ങൾക്കൊടുവിൽ മൂന്നാഴ്ച മുമ്പ് സോമി വ൪ഗീസ് സ്ഥാനം രാജിവെച്ചതിനത്തെുട൪ന്ന് ഈമാസം ഒമ്പതിന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടതോടെയാണ് വീണ്ടും ത൪ക്കം.
സോമി വ൪ഗീസിനെ വീണ്ടും പ്രസിഡൻറാക്കണമെന്നാണ് മണ്ഡലം പ്രസിഡൻറിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കില്ളെന്നാണ് ബ്ളോക് കോൺഗ്രസ് പ്രസിഡൻറ്, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ അഭിപ്രായം. ഇതു സംബന്ധിച്ച ബ്ളോക് നേതാക്കളുടെ യോഗം മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ ചുള്ളിത്തറയെ അറിയിച്ചിരുന്നില്ളെന്ന് ആക്ഷേപമുയ൪ന്നിരുന്നു. ഇതിന് പകരമായി ശനിയാഴ്ച സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കളായ നൗഷാദ് ഇല്ലിക്കൽ,കെ.എസ്.രാജു എന്നിവരെ ക്ഷണിച്ചിരുന്നില്ല. ഇത് യോഗത്തിൽ ബഹളത്തിനിടയാക്കി.
യോഗത്തിൽ ക്ഷണിതാക്കളല്ലാത്ത മുപ്പതോളം പേ൪ പങ്കെടുത്തത് സംബന്ധിച്ച് അധ്യക്ഷപ്രസംഗത്തിൽ സെബാസ്റ്റ്യൻ ചുള്ളിത്തറ പരാമ൪ശിച്ചതോടെ ബഹളമാവുകയായിരുന്നു.
ഐ.എൻ.ടി.യുസി നേതാവ് ഇതിന് മറുപടി പറഞ്ഞതോടെ മുൻബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഏറ്റുപിടിച്ചത് പ്രശ്നം രൂക്ഷമാക്കി. ക്ഷണിക്കപ്പെടാതെയത്തെിയ മുപ്പതുപേ൪ പങ്കെടുക്കുന്നതിൽ പ്രശ്നമില്ളെന്നും മിനിറ്റ്സിൽ ഇവ൪ ഒപ്പു വെക്കാൻ പാടില്ളെന്നും മണ്ഡലം പ്രസിഡൻറ് പറഞ്ഞതോടെ നേതാക്കളായ ബോബി കെ.മാത്യു, പി.കെ.രമേശൻ,രാജൻ,രഞ്ജിത് ഹരിദാസ് എന്നിവ൪ പ്രസിഡൻറിനെതിരെ മുദ്രാവാക്യം മുഴക്കി. ഇത് ഏറെനേരം ഒച്ചപ്പാടിനിടയാക്കി.
പിന്നീട് യോഗം തുട൪ന്നുവെങ്കിലും ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് ഇല്ലിക്കൽ എത്തി പ്രസംഗിക്കണമെന്ന് ആവശ്യം ഉന്നയിച്ചു.
ബ്ളോക് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഈമാസം ഏഴിന് സ്ഥാനമൊഴിയുന്ന നൗഷാദ് നന്ദി പ്രസംഗത്തിൽ മണ്ഡലം പ്രസിഡൻറ് നടത്തിയതായി പറയുന്ന ജാതി ആരോപണം സംബന്ധിച്ച് പരാമ൪ശിച്ചതും ച൪ച്ചക്കിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
