വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍
text_fieldsആലുവ: വിവാഹത്തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റ്ചെയ്തു. കണ്ണൂ൪ ഇരിട്ടി പുന്നാട് മാരങ്കുളത്ത് അബൂബക്കറിനെയാണ് (30) ആലുവ സി.ഐ ബി. ഹരികുമാ൪ അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ എൻ.എ.ഡി കുന്നിപീടിക മുസ്തഫയുടെ മകൾ ഷസീലയുടെ പരാതിയിലാണ് അറസ്റ്റ്. ആറുവ൪ഷം മുമ്പാണ് പ്രതി ഷസീലയെ വിവാഹം കഴിച്ചത്. ഭ൪ത്താവിൻെറ ക്രൂര പീഡനത്തെ തുട൪ന്ന് ഷസീല ഇയാളുടെ അടുക്കൽനിന്ന് പോരുകയായിരുന്നു. മാതാപിതാക്കളോടൊപ്പം എൻ.എ.ഡി ഭാഗത്ത് താമസിച്ചുവരുന്ന യുവതി പ്രതിയുമായുള്ള വിവാഹമോചനത്തിന് ഫയൽ ചെയ്ത കേസ് കോടതിയിൽ നടന്നുവരികയാണ്. ഇതിനിടെ, പ്രതി കണ്ണൂ൪ കതിരൂ൪ സ്വദേശിനിയെയും ഇരിട്ടി സ്വദേശിനിയെയും വിവാഹം കഴിച്ച് ഉപേക്ഷിച്ചിരുന്നു. ഇതിന് ശേഷം ഷസീല നൽകിയ കേസ് പിൻവലിക്കണമെന്നും ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് വീണ്ടും ഷസീലയെ സമീപിച്ചു. ഇതിൻെറയടിസ്ഥാനത്തിൽ ഇരുവരും കുറച്ചുദിവസം ഒരുമിച്ച് താമസിച്ചു. ഒരുദിവസം ഷസീലയെയും സഹോദരിയെയും ആക്രമിച്ച് ഷസീലയുടെ സ്വ൪ണാഭരണങ്ങളുമായി ഇയാൾ മുങ്ങി. ഇതിനെതിരെ ആലുവ പൊലീസ് കേസെടുത്തിരുന്നു. ഇതേ തുട൪ന്ന് ഇയാൾ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുട൪ന്ന് പിടികൂടുകയായിരുന്നെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
