ജംബോരി നഴ്സറി കലോത്സവം സമാപിച്ചു; പെരുമ്പടപ്പ് സെന്‍റ് ജൂലിയാനാസ് ജേതാക്കള്‍
text_fieldsമട്ടാഞ്ചേരി: രണ്ട് ദിവസമായി കുരുന്നുകളുടെ കലാവൈഭവംകൊണ്ട് സമ്പന്നമായ ജംബോരി നഴ്സറി കലോത്സവം സമാപിച്ചു. കലോത്സവത്തിൽ 95 പോയൻറുകളോടെ പെരുമ്പടപ്പ് സെൻറ് ജൂലിയാനാസ് സ്കൂൾ ഒന്നാം സ്ഥാനം നേടി. 37 പോയൻറുകളോടെ പള്ളുരുത്തി സെൻറ് അലോഷ്യസ് കോൺവെൻറ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ ട്രോഫികളും സ൪ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൗൺസില൪ അഡ്വ.ആൻറണി കുരീത്തറ അധ്യക്ഷത വഹിച്ചു. സെൻറ്മാ൪ക്ക് ഇൻറ൪നാഷനൽ സ്കൂൾ പ്രിൻസിപ്പൽ മോറിൻ ഫെ൪ണാണ്ടസ്, അഡ്മിനിസ്ടറേറ്റ൪ കെനറ്റ് മാ൪ക്ക്, ഇടുക്കി ഗോൾഡ് എന്ന സിനിമയിലെ താരങ്ങളായ അനിൽ, ഇന്ത്യൻ, പ്രണോയ്, ഷെബിൻ, അനൂപ്, ഇന്ത്യൻ ട്രേഡ് ഫെയ൪ ഫൗണ്ടേഷൻ കോഓഡിനേറ്റ൪ ഗോപകുമാ൪, പിന്നണി ഗായിക വി.ആ൪.ലക്ഷ്മി എന്നിവ൪ സംസാരിച്ചു. കൊച്ചിയിലെ 45 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 1850 വിദ്യാ൪ഥികളാണ് കലാമേളയിൽ തങ്ങളുടെ കലാകഴിവുകൾ മാറ്റുരച്ചത്. മേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുരസ്കാരങ്ങളും സംഘാടക൪ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
