ദേശീയ മൗനോത്സവം സമാപിച്ചു; അസമിന് കിരീടം
text_fieldsകൊച്ചി: മൂന്നുദിവസമായി കൊച്ചി നഗരത്തിൽ വ്യത്യസ്തതയുടെ വിരുന്നൊരുക്കിയ ദേശീയ മൗനോത്സവം ദ൪ബാ൪ ഹാൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തോടെ സമാപിച്ചു.
മന്ത്രി ഡോ.എം.കെ. മുനീ൪ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് രാജ്കുമാ൪ പഞ്ചാബി, സെക്രട്ടറി ദീപക് സഹായി, ലതിക സുഭാഷ്, നിസാ൪ ഇബ്രാഹിം, അഡ്വ. ശിവൻ മഠത്തിൽ, ടി.എം. സക്കീ൪ ഹുസൈൻ, മുട്ടം അബ്ദുല്ല, റെജി ഇല്ലിക്കപറമ്പിൽ, എ.ടി.സി. കുഞ്ഞുമോൻ, നിസാ൪ മൊയ്തീൻ, വില്യം വിജയൻ, വി.എ. യൂസുഫ്, ഗീവ൪ഗീസ് സണ്ണി എന്നിവ൪ സംസാരിച്ചു.
മൗനോത്സവത്തിൽ അസം ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം മധ്യപ്രദേശിനും മൂന്നാം സ്ഥാനം ക൪ണാടകക്കുമാണ്. നാടകത്തിലും നൃത്തയിനങ്ങളിലും അസമും മൂകാഭിനയത്തിൽ കേരളവും ചാമ്പ്യൻമാരായി. മന്ത്രി എം.കെ. മുനീ൪ സമ്മാനദാനം നി൪വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
