ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ സമ്പത്ത് ഊഹക്കച്ചവടത്തിന് വിനിയോഗിക്കുന്നു -തോമസ് ഐസക്
text_fieldsകൊച്ചി: ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലെ സമ്പത്ത് ഊഹക്കച്ചവടത്തിന് വിനിയോഗിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം. തോമസ് ഐസക് എം.എൽ.എ പറഞ്ഞു. എല്ലാ രംഗത്തും ഊഹക്കച്ചവടമാണ് ഇപ്പോൾ നടക്കുന്നത്.
ലോക സമ്പദ്വ്യവസ്ഥ തന്നെ ഊഹക്കച്ചവടമായി. ഇതുവഴി നാട്ടിലെ കൃഷിയിലും വ്യവസായത്തിലും ഉണ്ടാക്കുന്ന സമ്പത്ത് മൂലധന ശക്തികൾ തട്ടിയെടുക്കുകയാണ്. ഇൻഷുറൻസ് നിയമ (ഭേദഗതി) ബിൽ 2008ന് എതിരെ ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ളോയീസ് അസോസിയേഷൻ (എ.ഐ.ഐ.ഇ.എ) രാജ്യവ്യാപകമായി നടത്തി വരുന്ന പ്രചാരണപ്രവ൪ത്തനങ്ങളുടെ ഭാഗമായി ചേ൪ന്ന സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ദിവസം 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിൻെറ അതി൪ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. ഇതിന് നേതൃത്വം നൽകുന്നവ൪ക്ക് വൻലാഭം കിട്ടുന്നതായും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസ് മേഖലയിൽ വിദേശ പ്രത്യക്ഷ നിക്ഷേപപരിധി 49 ശതമാനമായി ഉയ൪ത്തുക, പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുക തുടങ്ങി കൂടുതൽ ഉദാരീകരണത്തിനുള്ള നിയമ നി൪മാണത്തിൽ നിന്ന് സ൪ക്കാ൪ പിന്മാറണമെന്ന് കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സൗത് സോൺ ഇൻഷുറൻസ് എംപ്ളോയീസ് ഫെഡറേഷൻ (എസ്.ഇസെഡ്.ഐ.ഇ.എഫ്) വൈസ് പ്രസിഡൻറ് എം. രാജീവ് അധ്യക്ഷത വഹിച്ചു. എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. എസ്.ഇസെഡ്.ഐ.ഇ.എഫ് ജോയൻറ് സെക്രട്ടറി ബേബി ജോസഫ്, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എൻ. നഗരേഷ്, കെ.എസ്.ജി.ഐ.ഇ.യു ജനറൽ സെക്രട്ടറി സി.ബി. വേണുഗോപാൽ, എൽ.ഐ.സി.ഇ.യു എറണാകുളം ഡിവിഷൻ ജനറൽ സെക്രട്ടറി പി.ബി. ബാബുരാജ്, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.സി. സഞ്ജിത്ത് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
