പഞ്ചായത്തില്‍നിന്ന് പഞ്ചായത്തുകളിലേക്ക് വികസന മാതൃകകള്‍ തേടി പഠനയാത്ര
text_fieldsപുലാമന്തോൾ: വികസന മാതൃകകൾ തേടി പഞ്ചായത്തിൽനിന്ന് പഞ്ചായത്തുകളിലേക്ക് പഠനയാത്രാ സംഘം പുലാമന്തോളിലെത്തി. തൃശൂ൪ കിലയുടെ നേതൃത്വത്തിലാണ് പഠനയാത്രാ സംഘം പുലാമന്തോളിലെത്തിയത്. നൂതന പദ്ധതികൾ സ്വയം കണ്ടുപഠിച്ച് അറിവിൻെറ പിൻബലത്തിൽ ക൪മപരിപാടികൾ തയാറാക്കി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പദ്ധതികൾ നടപ്പാക്കുന്നതിന് അവസരം ഒരുക്കുകയാണ് പഠനയാത്രയുടെ ലക്ഷ്യം.
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, മുള്ളൻകൊല്ലി, കണ്ണൂ൪ ജില്ലയിലെ അയ്യൻകുന്ന് ചെമ്പിലോട്ട്, എളയാവൂ൪, പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം, തൃശൂ൪ ജില്ലയിലെ കൈപ്പറമ്പ്, കോഴിക്കോട് ജില്ലയിലെ ചോറോട്, തിക്കോടി, ചേളന്നൂ൪ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറ്, വൈസ്പ്രസിഡൻറ്, സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ, മെഡിക്കൽ ഓഫിസ൪ എന്നീ അംഗങ്ങളും കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, പി.വൈ. അനിൽകുമാ൪ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. പുലാമന്തോൾ ഗ്രാമപഞ്ചായത്തിൻെറ മാതൃകാ പദ്ധതികളായ ‘മഴപ്പൊലിമ’ പൈപ്പ് കം പോസ്റ്റ്, ബയോഗ്യാസ് പ്ളാൻറ് എന്നിവ പഠനസംഘം സന്ദ൪ശിച്ചു. ജൈവകൃഷിയിൽ തൻേറതായ കണ്ടെത്തലുകൾ നടത്തി നവീന രീതിയിൽ കൃഷി ചെയ്യുന്ന ജൈവ ക൪ഷകൻ ചോലപ്പറമ്പത്ത് ശശിധരൻെറ കൃഷിയിടവും ഇവ൪ സന്ദ൪ശിച്ചു.
കൂടുതൽ നെല്ലുൽപാദിപ്പിക്കാനുതകുംവിധമുള്ള നവീന രീതിയിലുള്ള നെൽകൃഷിയെ സംബന്ധിച്ചും ജൈവവളങ്ങളെ സംബന്ധിച്ചും ശശിധരൻ പഠനയാത്രാ സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, വാ൪ഡ് അംഗം എം. പരീത്ബാബു, ഗ്രാമപഞ്ചായത്തംഗം എൽസമ്മ ചെറിയാൻ എന്നിവ൪ പഠനസംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
