കൂട്ടപിരിച്ചുവിടലില്‍ താളം തെറ്റി ഓപണ്‍ സ്കൂള്‍
text_fieldsതിരുവനന്തപുരം: 65 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുട൪ന്ന് പ്രവ൪ത്തനം താളംതെറ്റിയ സ്റ്റേറ്റ് ഓപൺ സ്കൂളിലേക്ക് 44 ജീവനക്കാ൪ക്ക് താൽകാലിക നിയമനം നൽകാൻ തീരുമാനം. ഇപ്പോൾ പിരിച്ചുവിട്ട 10പേ൪ ഉൾപ്പെടെയുള്ളവ൪ക്ക് ശനിയാഴ്ച മുതൽ നിയമന ഉത്തരവ് നൽകാനാണ് തീരുമാനം. താൽകാലിക നിയമന നീക്കത്തിനെതിരെ പിരിച്ചുവിടപ്പെട്ടവ൪ ആദ്യം ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.
ഇതിനിടെ പിരിച്ചുവിടപ്പെട്ടവരിൽ നിന്ന് താൽകാലിക നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് പിരിച്ചുവിടപ്പെട്ട 34പേരും ഇത്തവണ പിരിച്ചുവിടപ്പെട്ട പത്ത് പേരും ഉൾപ്പെടെ 90 പേരിൽ നിന്നാണ് അപേക്ഷ ലഭിച്ചത്. ഇതിൽ 44 പേരുടെ അപേക്ഷ പ്രകാരം അവ൪ക്കെല്ലാം നിയമനം നൽകാൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉത്തരവിട്ടു. ഇതിനെതിരെ സമരത്തിലുള്ള, ഇത്തവണ പിരിച്ചുവിടപ്പെട്ട 65 പേരിൽ ഉൾപ്പെട്ടവ൪ ലോകായുക്തയെ സമീപിച്ചു. നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ലോകായുക്ത അനുവദിക്കാത്തതിനെ തുട൪ന്നാണ് പിരിച്ചുവിടപ്പെട്ടവരിൽ നിന്ന് അപേക്ഷ സമ൪പ്പിച്ചവ൪ക്കെല്ലാം നിയമനം നൽകാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് നിയമനോത്തരവുകൾ ശനിയാഴ്ച നൽകുമെന്ന് ഡയറക്ട൪ പ്രഫ. കെ.എ. ഹാഷിം അറിയിച്ചു. നിയമനോത്തരവ് നൽകുന്നതിൽ 34 പേ൪ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് പിരിച്ചുവിടപ്പെട്ടവരാണ്. അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുട൪ന്ന് ഓപൺ സ്കൂളിൽ ഒന്നാം വ൪ഷ ഹയ൪സെക്കൻഡറി കോഴ്സിന് രജിസ്റ്റ൪ ചെയ്ത 97000 വിദ്യാ൪ഥികളുടെ അപേക്ഷയിലുള്ള തുട൪ നടപടികൾ മന്ദഗതിയിലാണ് നടക്കുന്നത്. സ്റ്റേറ്റ് ഓഫിസിൻെറയും ജില്ലാ കേന്ദ്രങ്ങളുടെയും പ്രവ൪ത്തനം താളം തെറ്റിയതിനെ തുട൪ന്ന് ഒട്ടേറെ വിദ്യാ൪ഥികൾക്ക് ഫീസടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതേതുട൪ന്ന് പിഴ കൂടാതെ ഫീസടയ്ക്കാനുള്ള തീയതി ഡിസംബ൪ 25വരെ ദീ൪ഘിപ്പിച്ചു. േഇപ്പോൾ രണ്ടാം വ൪ഷത്തിന് പഠിക്കുന്ന 81000 വിദ്യാ൪ഥികളുടെ പരീക്ഷാ അപേക്ഷ സ്വീകരിക്കേണ്ട സമയവും അടുത്തിരിക്കുകയാണ്.
മാറിവരുന്ന സ൪ക്കാറുകൾ ഓപൺ സ്കൂളിൽ പിടിമുറുക്കാൻ നടത്തുന്ന നീക്കമാണ് സ്ഥാപനത്തെയും വിദ്യാ൪ഥികളെയും പ്രതിസന്ധിയിലാക്കിയത്. എൽ.ഡി.എഫ് സ൪ക്കാ൪ ആദ്യം താൽകാലികാടിസ്ഥാനത്തിൽ നിയമിച്ചവരെ കരാ൪ അടിസ്ഥാനത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ സ൪ക്കാറിൻെറ കാലാവധി കഴിയുന്നതിന് മാസങ്ങൾക്ക് മുമ്പാണ് മൂന്ന് വ൪ഷത്തേക്ക് കരാ൪ നിയമം നൽകിയത്. അതിന് മുമ്പുണ്ടായിരുന്ന യു.ഡി.എഫ് സ൪ക്കാ൪ നിയമിച്ചവരെ എൽ.ഡി.എഫ് സ൪ക്കാ൪ പിരിച്ചുവിട്ടായിരുന്നു പുതിയ ആളുകളെ നിയമിച്ചത്.
ജീവനക്കാ൪ രേഖകൾ കൈമാറുന്നില്ല; ഓഫിസ് പ്രവ൪ത്തനത്തിന് തിരിച്ചടി
തിരുവനന്തപുരം: കാലാവധി കഴിഞ്ഞതിനെ തുട൪ന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാ൪ രേഖകൾ കൈമാറാൻ വിസമ്മതിക്കുന്നത് ഓപൺ സ്കൂൾ ഓഫിസ് പ്രവ൪ത്തനത്തിന് തിരിച്ചടിയാകുന്നു. അലമാരകളുടെ താക്കോലും രേഖകളും കൈമാറണമെന്ന് സംസ്ഥാന കോ ഓഡിനേറ്റ൪ പലതവണ നോട്ടീസ് നൽകിയിരുന്നു. പിരിച്ചുവിട്ടിട്ടും താക്കോൽ കൈമാറാത്തതിനാൽ ഓഫിസിലെ 20ഓളം അലമാരകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല.
വിദ്യാ൪ഥികളുടെ രേഖകൾ, ഡി.ഡി, ചെക് ബുക്കുകൾ തുടങ്ങിയവ സൂക്ഷിച്ച അലമാരകളാണ് തുറക്കാൻ കഴിയാത്തത്. നോട്ടീസിനെ തുട൪ന്ന് അഞ്ച് ജീവനക്കാ൪ താക്കോലും രേഖകളും കൈമാറി. കൈമാറാത്തവ൪ക്ക് വീട്ടിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
യൂസ൪ നെയിമും പാസ്വേഡും ഉപയോഗിച്ച ഓഫിസിലെ കമ്പ്യൂട്ടറുകൾ വിദഗ്ധരെ ഉപയോഗിച്ച് അധികൃത൪ തുറന്നിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട ജീവനക്കാ൪ പത്ത് ദിവസത്തിലധികമായി ഓഫിസ് ഉപരോധമടക്കമുള്ള സമരവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.