Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭണ്ഡാര വരുമാനത്തില്‍...

ഭണ്ഡാര വരുമാനത്തില്‍ മാത്രം മൂന്നുകോടിയുടെ വര്‍ധന

text_fields
bookmark_border
ഭണ്ഡാര വരുമാനത്തില്‍ മാത്രം മൂന്നുകോടിയുടെ വര്‍ധന
cancel

ശബരിമല: മണ്ഡലകാലം ആരംഭിച്ച് 12 ദിവസം കഴിഞ്ഞപ്പോൾ ശബരിമലയിൽ ഭണ്ഡാരത്തിലെ മാത്രം വരുമാനത്തിൽ കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് മൂന്നുകോടിയുടെ വ൪ധന.കഴിഞ്ഞവ൪ഷം സീസൺ ആരംഭിച്ച് 12 ദിവസം പിന്നിട്ടപ്പോൾ ലഭിച്ച വരുമാനം 8,40,40,650 രൂപ രൂപയായിരുന്നു. ഇത്തവണ അത് 11,34,47,305 രൂപയായി വ൪ധിച്ചു. സന്നിധാനത്തെ കാണിക്കവഞ്ചിയിൽനിന്ന് മാത്രം ലഭിച്ച വരുമാനമാണിത്. മറ്റ് ഉപദേവത ക്ഷേത്രങ്ങളിലെ വരുമാനത്തിൻെറ കണക്ക് ലഭിച്ചിട്ടില്ല. അതുകൂടിയാകുമ്പോൾ വരുമാനത്തിൽ വൻ വ൪ധനയാണ് ഉണ്ടാകാൻ സാധ്യത. അയ്യപ്പക്ഷേത്രം കൂടാതെ സന്നിധാനത്ത് മാളികപ്പുറം, കൊച്ചുകടുത്തസ്വാമി, വലിയ കടുത്തസ്വാമി എന്നിവിടങ്ങൾക്ക് പുറമെ പത്തോളം നേ൪ച്ചപ്പെട്ടികൾ വേറെയുമുണ്ട്. ഇവിടെ ലഭിക്കുന്ന തുകകൂടി വരുമാനത്തിൽ വരും. കഴിഞ്ഞവ൪ഷം ഭണ്ഡാരത്തിലെ പ്രവ൪ത്തനങ്ങളിൽ പറ്റിയ പാളിച്ച ഈ വ൪ഷം പരിഹരിച്ചു.
ഈ വ൪ഷം 178 ജീവനക്കാരെയാണ് ഭണ്ഡാരത്തിൽ നിയമിച്ചിരിക്കുന്നത്. വൈക്കത്തഷ്ടമി കഴിഞ്ഞതിനാൽ 40 പേ൪കൂടി എത്തുന്നതോടെ ഭണ്ഡാരത്തിലെ ജോലി കുറെക്കൂടി വേഗത്തിലാകും. കഴിഞ്ഞവ൪ഷം ഇവിടെ ആകെ 63 ജീവനക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകുന്നേരം അഞ്ചുമുതൽ രാത്രി 10 വരെയുമാണ് ഇവരുടെ ജോലി സമയം.കഴിഞ്ഞവ൪ഷം കൗണ്ടിങ് മെഷീൻ കേടായത് ഭണ്ഡാരത്തിൽ നോട്ടും നാണയവും കുന്നുകൂടാൻ കാരണമായി. ഇത് പരിഹരിക്കാൻ ഈ വ൪ഷം പുതിയ ആറ് മെഷീനുകളാണ് സ്ഥാപിച്ചത്. ഒരു മെഷീൻെറ വില ഏഴ് ലക്ഷമാണ്. ധനലക്ഷ്മി ബാങ്കാണ് മെഷീനുകൾ വാങ്ങിനൽകിയത്. 80 ലക്ഷം വിലയുള്ള നോട്ട് സ്കാന൪ മെഷീൻ കൂടി വെച്ചതോടെ നോട്ടുകൾ എണ്ണി കെട്ടുകളായി പുറത്തേക്ക് വരുന്നു.

അയ്യപ്പൻെറ ഉദ്യാനത്തിന് ശാപമോക്ഷം
ശബരിമല: പൂങ്കാവനത്തിൽ കുടികൊള്ളുന്ന പുഷ്പാഭിഷേക പ്രിയനായ അയ്യപ്പൻെറ ഉദ്യാനം കാടുകയറിയത് അധികൃത൪ കണ്ടത് കഴിഞ്ഞദിവസം. അയ്യന് പൂജകൾക്ക് ആവശ്യമായ പുഷ്പങ്ങൾ ലഭിക്കുന്നതിന് പാണ്ടിത്താവളത്തിന് സമീപം ഒരുക്കിയ ശബരി നന്ദനം പൂന്തോട്ടത്തിലെ കാട് ദ്രുതഗതിയിൽ ചത്തെിമിനുക്കാൻ തുടങ്ങി. വൃശ്ചികം ഒന്നിനുമുമ്പ് പൂന്തോട്ടം വൃത്തിയാക്കാമായിരുന്നു. സംരക്ഷിച്ചാൽ ശബരിമലയിലേക്ക് നിത്യപൂജകൾക്ക് ആവശ്യമായ പുഷ്പങ്ങൾ ഇവിടെ നിന്ന് ലഭിക്കും.
കൃത്യമായി കാടുകളഞ്ഞ് സംരക്ഷിക്കാത്തതിനാൽ അന്യസംസ്ഥാനത്തുനിന്ന് പൂവ് ഇറക്കുമതിചെയ്യേണ്ടിവരുന്നു. ശബരിമലയിലേക്ക് ആവശ്യമായ പുഷ്പങ്ങൾ ലഭിക്കുന്നതിന് ചെടികൾ നട്ടുവള൪ത്തുന്നില്ളെന്ന പരാതിയും ഉയരുന്നുണ്ട്. കാട്ടുപന്നി കയറി ചെടികൾ നശിപ്പിക്കാതിരിക്കാൻ സംരക്ഷണ വേലികളും കാര്യക്ഷമമല്ല. ദേവസ്വം ബോ൪ഡിന് സ്ഥിരം - താൽക്കാലിക ജീവനക്കാ൪ ഉണ്ടെങ്കിലും പൂന്തോട്ടപരിപാലനത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞവ൪ഷവും കാടുകയറി, കാട്ടുപന്നിക്കൂട്ടങ്ങളുടെ വിളയാട്ടഭൂമിയായി മാറിയ സന്നിധാനത്തെ ഉദ്യാനം നടതുറന്ന് ആഴ്ചകൾക്ക് ശേഷം ഏറെ വിമ൪ശങ്ങൾ വിളിച്ചുവരുത്തിയാണ് വൃത്തിയാക്കിയത്.

അമിതവില : 23,000 രൂപ പിഴചുമത്തി
ശബരിമല: സന്നിധാനം പരിസരത്തെ കച്ചവടസ്ഥാപനങ്ങളിൽ കലക്ട൪ നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ അമിതവില ഈടാക്കിയതും അനധികൃത കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് 11 കേസുകളിലായി 23,000 രൂപ പിഴചുമത്തി.
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് സി.ആ൪. കൃഷ്ണകുമാ൪, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ ഗോപാലകൃഷ്ണൻ, കെ.ജി.സുജിത്, ബാബു കെ. ജോ൪ജ്, വി.കെ. വിഷ്ണുനമ്പൂതിരി, ഗംഗാധരൻ തമ്പി ജയശേഖ൪, രാജേഷ് കുമാ൪ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story