ലുക്കൗട്ട് നോട്ടീസിലെ രൂപസാദൃശ്യം; കര്‍ണാടക സ്വദേശി പൊലീസ് കസ്റ്റഡിയില്‍
text_fieldsവാണിമേൽ: മാവോവാദികൾക്കെതിരെ പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിലെ ഫോട്ടോ ക൪ണാടക സ്വദേശിക്ക് വിനയായി. പൊലീസ് പുറത്തുവിട്ട ഒമ്പതു പേരുടെ ഫോട്ടോയിൽ ഉൾപ്പെട്ട രവീന്ദ്രയുടെ രൂപസാദൃശ്യമുള്ള ഉൻസൂ൪ സ്വദേശി ശങ്കറാണ് പാനോം വനത്തോട് ചേ൪ന്ന റോഡിൽനിന്ന് വളയം പൊലീസിൻെറ പിടിയിലായത്. പരപ്പുപാറ കല്യാണമണ്ഡപത്തിനടുത്ത് രണ്ടാഴ്ചയായി ഇയാൾ കുടുംബത്തോടൊപ്പം എത്തിയിട്ട്. ക൪ണാടകയിലെ ചാരിറ്റബ്ൾ ട്രസ്റ്റിൻെറ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്താനാണ് എത്തിയത്. ബുധനാഴ്ച രാവിലെ വിലങ്ങാട് ടൗണിൽനിന്ന് ഓട്ടോ വിളിച്ച് വനത്തോട് ചേ൪ന്ന റോഡിൽ ഇറങ്ങുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാ൪ പൊലീസിൽ വിവരമറിയിച്ചു. കസ്റ്റഡിയിലെടുത്ത പൊലീസ് ക൪ണാടക പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
