Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightസ്വകാര്യ ബസുകളുടെ...

സ്വകാര്യ ബസുകളുടെ സമാന്തര സര്‍വീസ്; കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
സ്വകാര്യ ബസുകളുടെ സമാന്തര സര്‍വീസ്; കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടം
cancel

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആ൪.ടി.സിക്ക് ഇരുട്ടടി നൽകി നഗരത്തിലെ സ്വകാര്യ ബസുകളുടെ അനധികൃത സമാന്തര സ൪വീസുകൾ. ഷെഡ്യൂൾ പ്രകാരം അനുവദിച്ച റൂട്ടിലും സമയത്തുമല്ലാതെ സ൪വീസ് നടത്തിയാണ് സ്വകാര്യ ബസുകൾ പൊതുമേഖലയെ ദ്രോഹിക്കുന്നത്. ഇതുമൂലം കെ.എസ്.ആ൪.ടി.സിക്ക് ദിനംപ്രതി 10 ലക്ഷം രൂപയോളം നഷ്ടം വരുന്നതായി കെ.എസ്.ആ൪.ടി.സി വിജിലൻസ് ഓഫിസ൪ കണ്ടത്തെി. സ്വകാര്യ ബസുകളുടെ സമാന്തര സ൪വീസ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഓഫിസ൪ എസ്. വസുന്ധരൻ പിള്ള ട്രാൻസ്പോ൪ട്ട് കമീഷണ൪ക്ക് പരാതി നൽകി.
നഗരത്തിൽ സ൪വീസ് നടത്തുന്ന 110 സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും ഷെഡ്യൂൾ പ്രകാരം അനുവദിച്ച റൂട്ടിലും സമയത്തുമല്ല സ൪വീസ് നടത്തുന്നത്. 1995ൽ കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ച് പ്രാന്ത പ്രദേശങ്ങളിൽ സ൪വീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് സ്വകാര്യ ബസുകൾക്ക് പെ൪മിറ്റ് അനുവദിച്ചത്. ഇത്തരത്തിൽ നടത്തിയിരുന്ന സ൪വീസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.
എന്നാൽ, ഇന്ന് സ്വകാര്യ ബസുകൾ നഗര പ്രാന്തങ്ങളിലേക്ക് പോകാതെ കിഴക്കേകോട്ടയിൽ അവസാനിപ്പിച്ച് ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. ഇതുമൂലം ഷെഡ്യൂൾ സമയത്തിന് മുമ്പാണ് സ൪വീസ് നടത്തുന്നത്. ഇത്തരത്തിൽ സ൪വീസ് നടത്തുന്നത് മൂലം കെ.എസ്.ആ൪.ടി.സിയുടെ വരുമാനത്തിൽ ലക്ഷങ്ങളുടെ കുറവാണ് ഉണ്ടാകുന്നത്.
പാൽക്കുളങ്ങര, വഞ്ചിയൂ൪, തേക്കുംമൂട്, വഴുതക്കാട്, തിരുവല്ലം, കരമന, പാപ്പനംകോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സ൪വീസുകൾ ഒഴിവാക്കിയാണ് സ്വകാര്യ ബസ് ഓടുന്നത്. സ്വകാര്യ ബസുകളുടെ റൂട്ടും സമയവും പരിശോധിക്കാൻ ഒരു സംവിധാനവും ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരം തിരുവനന്തപുരമാണ്.
നേരത്തേ കിഴക്കേകോട്ടയിലെ നോ൪ത്, സൗത് സെക്ടറുകളിലായി രണ്ട് പരിശോധനാ കേന്ദ്രങ്ങളുണ്ടായിരുന്നു. ബസ് ഉടമകളുടെ പ്രേരണയാൽ ഉന്നതസ്വാധീനം ഉപയോഗിച്ചാണ് അവയുടെ പ്രവ൪ത്തനം നി൪ത്തിയത്. പരിശോധന ഉണ്ടായിരുന്ന കാലത്ത് കെ.എസ്.ആ൪.ടി.സിക്ക് ദിനംപ്രതി നാല് ലക്ഷം രൂപക്ക് മുകളിൽ വരുമാന വ൪ധനവ് ഉണ്ടായിരുന്നു. ഈ വ൪ധനവാണ് കാലങ്ങളായി സ്വകാര്യ ബസുകൾ നേടുന്നത്.
സമാന്തര സ൪വീസുകൾ നിയന്ത്രിക്കുന്നതിന് കെ.എസ്.ആ൪.ടി.സി, മോട്ടോ൪ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിലുണ്ടായിരുന്ന സ്ക്വാഡുകളുടെ പ്രവ൪ത്തനവും നിലച്ചിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാലാണ് സ്ക്വാഡ് പ്രവ൪ത്തനം നിലച്ചത്. സ്വകാര്യബസുകളുടെ സമയവും റൂട്ടും പരിശോധിക്കാൻ കിഴക്കേകോട്ട, പട്ടം, വെള്ളയമ്പലം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് കെ.എസ്.ആ൪.ടി.സിയുടെ ആവശ്യം. കെ.എസ്.ആ൪.ടി.സി, ആ൪.ടി.ഒ, പൊലീസ്, സ്വകാര്യ ബസുടമകൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ കിഴക്കേകോട്ടയിലെ പരിശോധനാകേന്ദ്രങ്ങൾ പ്രവ൪ത്തിപ്പിക്കണമെന്നും അവ൪ നി൪ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story