ഏലം കൃഷി തട്ടിപ്പ്; കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടണം -ആദിവാസി കോണ്‍ഗ്രസ്
text_fieldsഅടിമാലി: ഇടമലക്കുടിയിൽ ആദിവാസികൾക്ക് ഏലം കൃഷി ചെയ്യുന്നതിന് സ൪ക്കാ൪ അനുവദിച്ച തുക തട്ടിയെടുത്ത സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കണമെന്നും ഇവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്നും ആദിവാസി കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടും കുറ്റക്കാരായ ചില ജീവനക്കാ൪ ഇപ്പോഴും സ൪വീസിൽ തുടരുകയാണ്.ഇവരെ സ൪വീസിൽനിന്ന് സസ്പെൻഡ് ചെയ്യണം.ഇടുക്കി ഡി.സി.സി ഓഫിസിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആദിവാസികളുടെ ഭൂമിക്ക് പട്ടയം, റോഡ്,വൈദ്യുതി,കുടിവെള്ളം,പാ൪പ്പിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആദിവാസികളുടെ എ.പി.എൽ കാ൪ഡുകൾ ബി.പി.എൽ ആക്കി മാറ്റണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ നിവേദനം നൽകാനും തീരുമാനിച്ചു.
സുലോചന രാജഗോപാൽ,ദേവദാസ്,സുബി,പുഷ്പ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
