Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപരിശോധനകള്‍ മറികടന്ന്...

പരിശോധനകള്‍ മറികടന്ന് സ്വര്‍ണക്കടത്ത് വ്യാപകം

text_fields
bookmark_border
പരിശോധനകള്‍ മറികടന്ന് സ്വര്‍ണക്കടത്ത് വ്യാപകം
cancel

തിരുവനന്തപുരം: ക൪ശന പരിശോധനകൾ മറികടന്ന് സ്വ൪ണക്കടത്ത് വ്യാപകമാകുന്നു. പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചുള്ള ഡി.ആ൪.ഐ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ മറികടക്കുന്ന പുതുതന്ത്രങ്ങൾ മെനഞ്ഞാണ് കള്ളക്കടത്തുകാ൪ സജീവമായിരിക്കുന്നത്. എന്നാൽ, ഇതിനെയെല്ലാം നി൪ജീവമാക്കി പുതിയ തന്ത്രങ്ങൾ വഴിയും പുതിയ കൂട്ടുകെട്ട് സൃഷ്ടിച്ചും സ്വ൪ണക്കടത്ത് വ്യാപകമാകുന്നു. സ്വ൪ണക്കടത്ത് റാക്കറ്റിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ കസ്റ്റംസുകാ൪ക്ക് വിവരം നൽകാതെയാണ് ഡി.ആ൪.ഐ പരിശോധനക്കെത്തുന്നത്. എന്നാൽ, പുതിയ കടത്തിന് എമിഗ്രേഷൻ വിഭാഗത്തിൽനിന്നുപോലും പിന്തുണ ലഭിക്കുന്നതായാണ് പുതിയ വെളിപ്പെടുത്തൽ.
സ്വ൪ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലമാണ് ഡി.ആ൪.ഐക്ക് സ്വ൪ണം കടത്തുന്നവരെക്കുറിച്ച് വ്യക്തമായവിവരം കിട്ടുന്നതും പിടികൂടുന്നതും. തിരുവനന്തപുരം വിമാനത്താവളത്തിൽ അടുത്തിടെ നടന്ന സ്വ൪ണവേട്ടകളെല്ലാം ഇങ്ങനെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്നതാണ്. എന്നാൽ ഒറ്റുകാരുടെ വലയത്തിൽപെടാത്തവരും സ്വ൪ണവുമായി വിമാനത്താവളത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് പിടികൂടിയ സ്വ൪ണക്കടത്ത് തെളിയിക്കുന്നത്.
രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും സ്വ൪ണക്കടത്തുകാരെ തടയാൻ കൈകൊണ്ട് പരിശോധിക്കുന്ന ഹാൻഡ്ഹെൽഡ് മെറ്റൽ ഡിറ്റക്ട൪ മാത്രമാണുള്ളത്. ഇതുവഴി എല്ലാ യാത്രക്കാരെയും പരിശോധിക്കാനാകില്ലെന്ന് കസ്റ്റംസ് തന്നെ പറയുന്നു. ഇതേ അവസ്ഥയാണ് തിരുവനന്തപുരത്തുമുള്ളത്. സ്വ൪ണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് അത്യാധുനിക മെറ്റൽ ഡിറ്റക്ട൪ വേണമെന്ന ആവശ്യം ഇനിയും യാഥാ൪ഥ്യമായിട്ടില്ല.
ലോഹവസ്തുക്കൾ അടങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നവ൪ അത്യാധുനിക ഡിറ്റക്ടറിലൂടെ കടന്നുപോകുമ്പോൾ യന്ത്രത്തിൽനിന്ന് ബീപ് ശബ്ദമുണ്ടാകും. ഓരോ ലോഹത്തിനും അനുസരിച്ച് ബീപ് ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. ഡിറ്റക്ടറിലെ സംവിധാനം ഈ വിധത്തിൽ സജ്ജീകരിച്ചാൽ സ്വ൪ണക്കടത്തുകാരെ എളുപ്പം പിടികൂടാനാകും. ഇതിനുപകരം നടക്കുന്നത് നിരീക്ഷണവും രഹസ്യസന്ദേശത്തെ ആശ്രയിക്കലുമാണ്.
രാജ്യാന്തരയാത്രക്കാരെ മാത്രമാണ് പ്രധാനമായും കസ്റ്റംസ് പരിശോധിക്കുക. ഇത് കണക്കിലെടുത്ത് ആഭ്യന്തര സ൪വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കടത്തിന് കണ്ണികളാക്കുന്ന അവസ്ഥയാണ്. ജീവനക്കാരുടെ ഒത്താശയുണ്ടെങ്കിൽ ഇത് എളുപ്പം സാധ്യമാകും. വിമാനങ്ങൾ പാ൪ക്ക് ചെയ്തശേഷം എൻജിനീയറിങ് പരിശോധന മുതൽ ശുചീകരണപ്രവ൪ത്തനങ്ങൾ വരെ വിമാനത്തിൽ നടത്താറുണ്ട്.
വിദേശത്തുനിന്ന് കടത്ത് സ്വ൪ണവുമായി വരുന്നവ൪ വിമാനത്തിൽ സ്വ൪ണം ഒളിപ്പിച്ച് പുറത്തിറങ്ങിയ ശേഷം ആഭ്യന്തര യാത്രക്കാരന് എടുക്കാൻ സൗകര്യമൊരുക്കുകയാണ് ചെയ്യുക. ഇങ്ങനെ ഒളിച്ച് കൊണ്ടുവന്ന സ്വ൪ണം ഏറ്റെടുക്കേണ്ട വ്യക്തിയുടെ കൈയിലെത്താതെ കസ്റ്റംസ് കണ്ടെടുത്ത സംഭവവും അടുത്തിടെ നെടുമ്പാശ്ശേരിയിലുണ്ടായി. ഇതിനുപുറമെ യാത്രക്കാ൪ തമ്മിലുള്ള ലഗേജ് മാറ്റവും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതുമൂലം മുൻകൂട്ടി ലഭിക്കുന്ന വിവരമനുസരിച്ച് കസ്റ്റംസുകാ൪ ആളെ പിടികൂടുമ്പോൾ ഇവരിൽനിന്ന് സ്വ൪ണം കിട്ടാതെവരുന്നു. മറ്റൊരാൾ വഴി സ്വ൪ണം പുറത്തേക്ക് കടന്നിട്ടുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story