ഒൗറംഗാബാദ് ആയുധക്കടത്ത് കേസില്‍ യുവാവിന് ജാമ്യം
text_fieldsമുംബൈ: മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനക്ക് (എ.ടി.എസ്) തിരിച്ചടിയായി 2006ലെ ഒൗറംഗാബാദ് ആയുധക്കടത്ത് കേസിൽ യുവാവ് ജാമ്യത്തിലിറങ്ങി. മാലേഗാവ് നിവാസിയായ ജാവേദ് അൻസാരിയാണ് ഏഴര വ൪ഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ ചൊവ്വാഴ്ച പുറത്തിറങ്ങിയത്.
2006ലെ മാലേഗാവ് സ്ഫോടനക്കേസിൽ അറസ്റ്റിലായി അഞ്ചുവ൪ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശാഹിദ് അൻസാരിയുടെ ജ്യേഷ്ഠനാണ് ജാവേദ്. ആയുധക്കേസിലെ പ്രതികളുമായുള്ള അടുപ്പം ജാവേദ് കുറ്റക്കാരനാണെന്നു കരുതാൻ മതിയായ തെളിവല്ളെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈകോടതിയുടെ ഒൗറംഗാബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാലേഗാവ് സ്ഫോടനത്തിനു പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടത്തെിയതിനെ തുട൪ന്ന് ശാഹിദ് അടക്കം ഒമ്പത് മുസ്ലിം യുവാക്കൾക്ക് കഴിഞ്ഞ വ൪ഷം ജാമ്യം അനുവദിക്കുകയായിരുന്നു.
ആയുധക്കടത്തിൽ പ്രതികളായവരുമായുള്ള അടുപ്പത്തെ തുട൪ന്നാണ് ജാവേദിനെ എ.ടി.എസ് 2006 മേയ് 13ന് അറസ്റ്റ് ചെയ്തത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് ആയുധക്കടത്തു പ്രതികളുമായി ച൪ച്ചനടത്തിയെന്ന എ.ടി.എസിൻെറ വാദവും കോടതി തള്ളിയിരുന്നു. സ്വന്തം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ചചെയ്യുന്നത് തീവ്രവാദമായി കണക്കാക്കാനാകില്ളെന്ന് കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബ൪ 21നാണ് കോടതി ജാമ്യം അനുവദിച്ചത്. ദീപാവലി അവധിയെ തുട൪ന്ന് ജാമ്യവ്യവസ്ഥകൾ തീ൪ക്കാൻ വൈകിയതിനാൽ ഒരു മാസത്തോളം ജയിൽ മോചനത്തിന് കാത്തിരിക്കേണ്ടിവന്നു.
അനുജൻ ശാഹിദിനെച്ചൊല്ലി ജാവേദിനെ എ.ടി.എസ് ആയുധക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് റിട്ട. അധ്യാപകനായ പിതാവ് അബ്ദുൽ മജീദ് അൻസാരി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ മുസ്ലിം വിഷയങ്ങളിൽ കടുത്ത രീതിയിൽ പ്രതികരിക്കുന്നവരുമായുള്ള ശാഹിദിൻെറ കൂട്ടുകെട്ടാണ് തീവ്രവാദിയായി ചിത്രീകരിക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയുധക്കടത്ത് കേസിൽ മൂത്ത മകനും സ്ഫോടനക്കേസിൽ ഇളയവനും അറസ്റ്റിലായതോടെ തീവ്രവാദികളെന്ന പേരുദോഷമാണ് കിട്ടിയത് -അബ്ദുൽ മജീദ് അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
