റിയാദ്: വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംവാദാത്മക ബന്ധം വള൪ത്തിയെടുക്കുകയാണ് സൗദിയുടെ പ്രഖ്യാപിതനയമെന്നും ഇക്കാര്യത്തിൽ ക്രിയാത്മകമായ നിരവധി ചുവടുവെപ്പുകൾ രാജ്യം ഇതിനകം എടുത്തുകഴിഞ്ഞിട്ടുണ്ടെന്നും സൗദി സാംസ്കാരിക വാ൪ത്താവിതരണ മന്ത്രി ഡോ. അബ്ദുൽഅസീസ് മുഹ്യിദ്ദീൻ ഖോജ പ്രസ്താവിച്ചു. വാ൪ത്താവിനിമയ രംഗത്ത് വിസ്ഫോടനാത്കമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന ലോകത്ത് ആ പുരോഗതിക്കൊപ്പം നടക്കുന്നതു പോലെ തന്നെ മഹത്തായ മാനവികമൂല്യങ്ങളും കൈവിടാതെ സൂക്ഷിക്കണമെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു. റിയാദിൽ വാ൪ത്താ ഏജൻസികളുടെ ലോകകോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ഖോജ.
മാധ്യമരംഗത്ത് കിടമത്സരം ശക്തമാണിന്ന്. പുത്തൻ സാങ്കേതികമികവിനൊപ്പം മുന്നേറാൻ സൗദിയിലെ ഒൗദ്യോഗിക മാധ്യമസംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെ രംഗത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗതിക്കൊപ്പം നീങ്ങുന്ന മാധ്യമലോകത്തിൻെറ ഉത്തരവാദിത്തങ്ങളും വ൪ധിക്കുകയാണ്. വിശ്വാസ്യത, സത്യസന്ധത, ലക്ഷ്യബോധം എന്നീ ഗുണങ്ങൾ വാ൪ത്തകളെ പിന്തുടരുന്നതിലും പ്രകാശിപ്പിക്കുന്നതിലും അടിസ്ഥാനമൂല്യങ്ങളായി വാ൪ത്താവിതരണക്കാരായ ഏജൻസികൾ ഉയ൪ത്തിപ്പിടിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലോകത്തിൻെറ ഏതു ഭാഗത്തും മാനവികപ്രവ൪ത്തനങ്ങളെ പിന്തുണടച്ച പാരമ്പര്യമാണ് സൗദിയുടേത്. അക്കാര്യത്തിൽ ഒരിക്കലും രാജ്യം പിറകോട്ടുപോകില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെയും വാ൪ത്താ ഏജൻസികളുടെയും സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ പ്രതിനിധിയായി ഉദ്ഘാടനത്തിനത്തെിയ മന്ത്രി ഖോജ രാജാവിൻെറയും ഒന്നും രണ്ടും കിരീടാവകാശികളുടെയും അഭിവാദ്യങ്ങൾ സമ്മേളനത്തെ അറിയിച്ചു.
പുതുനൂറ്റാണ്ടിൽ മാധ്യമരംഗത്തുണ്ടായ വിപ്ളവകരമായ മാറ്റങ്ങളെ വെല്ലുവിളിയായി ഏറ്റെടുക്കാൻ സന്നദ്ധമാകണമെന്ന് നാലാം കോൺഗ്രസിൻെറ അധ്യക്ഷൻ കൂടിയായ സൗദി വാ൪ത്താ ഏജൻസി മേധാവി അബ്ദുല്ല ബിൻ ഫഹദ് അൽഹുസൈൻ സ്വാഗതപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
മുൻ സമ്മേളന അധ്യക്ഷനും അ൪ജൻൈറൻ ന്യൂസ് ഏജൻസി തലവനുമായ ബ്രൂട്ടോ യൂഗോ, പുത്തൻ മാധ്യമലോകത്ത് വാ൪ത്താശേഖരണത്തിലും വിതരണത്തിലും നൂതനസങ്കേതങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിൻെറ ആവശ്യകത എടുത്തു പറഞ്ഞു. സൗദി വാ൪ത്താവിതരണ സാംസ്കാരികവകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല ബിൻ സാലിഹ് അൽ ജാസിൽ, സൗദി റേഡിയോ ആൻഡ് ടെലിവിഷൻ ചെയ൪മാൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽഅസീസ് അൽ ഹസ്സാഅ്, ദൃശ്യശ്രാവ്യ മാധ്യമസമിതി ചെയ൪മാൻ ഡോ. റിയാദ് ബിൻ കമാൽ നജം എന്നിവരും വിവിധ മാധ്യമതലവന്മാരും സംബന്ധിച്ചു. രണ്ടുനാൾ സമ്മേളനത്തിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപതോളം വാ൪ത്താ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2013 8:30 AM GMT Updated On
date_range 2013-11-20T14:00:50+05:30മാധ്യമരംഗത്ത് മാനവികത ഉയര്‍ത്തിപ്പിടിക്കുക -മന്ത്രി ഖോജ
text_fieldsNext Story