Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമരുഭൂമിയില്‍...

മരുഭൂമിയില്‍ നിലമൊരുക്കുന്ന കൊച്ചു കവയിത്രി

text_fields
bookmark_border
മരുഭൂമിയില്‍ നിലമൊരുക്കുന്ന കൊച്ചു കവയിത്രി
cancel

ഷാ൪ജ: റബേക്ക മേരി ജോൺ എന്ന കൊച്ചു കവയിത്രിക്ക് മുന്നിലുള്ള വിശാലമായ മരുഭൂമി വെയിൽ മേഞ്ഞ് നടക്കുന്ന വെറും മണൽപരപ്പല്ല. മരുഭൂമിയെ ഉഴുതു മറിച്ച് കവിത കായ്ക്കുന്ന മരങ്ങൾ നട്ടുവള൪ത്തി വസന്തത്തിന് പാ൪ക്കാനുള്ള താഴ് വാരങ്ങളെ സൃഷ്ടിക്കുകയാണ്് റബേക്ക. തിരുവല്ല സ്വദേശി റെജി ജോൺ- സൂസൻ ജോൺ ദമ്പതികളുടെ മകളാണ് റബേക്ക. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ഈ എട്ടാംതരം വിദ്യാ൪ഥിനി എഴുതിയ ഇംഗ്ളീഷിലുള്ള 30കവിതകളുടെ സമാഹാരം 'ദി മ്യുസിങ്സ് ഓഫ് എ യങ് ഗേൾ' ഷാ൪ജ രാജ്യാന്തര പുസ്തകമേളയിലാണ് പ്രകാശനം ചെയ്തത്.
വിദേശികളടക്കമുള്ള കവിത പ്രേമികളുടെ പ്രശംസ അന്ന് തന്നെ റബേക്കയെ തേടിയത്തെി. മേളയിൽ എത്തിയ പ്രായം കുറഞ്ഞ കവയിത്രിക്ക് പുസ്തകമേള അധികൃത൪ സ൪ട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. വഴിയോര കാഴ്ച്ചകളോട് റബേക്ക കവിതയിൽ സംസാരിക്കാൻ തുടങ്ങിയത് എട്ടാം വയസിലായിരുന്നു. പിതാവിന്‍്റെ കൂടെയുള്ള യാത്രയിൽ കാണുന്നതൊക്കെ കടലാസിൽ കുറിച്ചുവെക്കും. വീട്ടിലത്തെി അത് വീണ്ടും വീണ്ടും മാറ്റി എഴുതും.
അമ്മ പാല് കാച്ചി കാച്ചി കുറുക്കുന്നത് പോലെ വാക്കുകളും ആയാലെ കവിതയാകൂ എന്നാണ് ഈ കൊച്ചു മിടുക്കി കവിതയെ കുറിച്ച് പറയുന്നത്. മരുഭൂമിയിൽ ഒറ്റപെട്ട് നിൽക്കുന്ന ഗാവ് മരങ്ങൾ, കായ്ച്ച് നിൽക്കുന്ന ഈന്തപ്പനകൾ, പുൽമേടുകളിലെ പൂവ൪ണ്ണങ്ങൾ, ആകാശം മുട്ടുന്ന കെട്ടിട സമുച്ചയങ്ങൾ, നിരനിരയായി നീങ്ങുന്ന വാഹനങ്ങൾ തുടങ്ങിയവയായിരുന്നു ആദ്യകാല കവിതയിലെ പ്രമേയങ്ങൾ. പിന്നിട് ഗൗരവമുള്ള വിഷയങ്ങളായി കവിതയിലെ കൂട്ടുകൾ.
വേനൽമഴയും ദൈവത്തിന്‍്റെ സ്വന്തം നാട്ടിലെ കാഴ്ച്ചകളും മരൂഭൂമിയിൽ നിന്ന് ലോകത്തിന്‍്റെ നെറുകയിലേക്ക് വള൪ന്ന് പന്തലിക്കുന്ന ദുബൈയും സ്വന്തം വിദ്യാലയവും കവിതയിൽ കടന്ന് വന്നു. അപ്പുപ്പനും അമ്മുമ്മയും റബേക്കയുടെ കവിതയിലെ മാണിക്യമാണ്. ആധുനിക കാലത്ത് വൃദ്ധസദനങ്ങളുടെ ഉൽപന്നങ്ങളായി മാറികൊണ്ടിരിക്കുന്ന ഇവരെ സ്വന്തം ഹൃദയത്തോട് ചേ൪ത്ത് വെച്ചാണ് കവയിത്രി ലോകത്തിന് കാട്ടി കൊടുക്കുന്നത്. പുസ്തകങ്ങളെ കുറിച്ച് റബേക്ക പാടുമ്പോൾ താളുകളിലെ മയിൽപീലികൾക്ക് ചിറക് മുളക്കുന്നു. അത് കവിതയുടെ മഴ മേഘങ്ങൾ പട൪ന്ന ആകാശ ചുവട്ടിൽ നിന്ന് നൃത്തം ചെയ്യുന്നു. മരത്തിന്‍്റെ തണലും അത് തരുന്ന ഫലങ്ങളേയും കുറിച്ച് എഴുതി പ്രകൃതിയുടെ സംരക്ഷണത്തെ കുറിച്ച് വായനകാരനെ ഓ൪മപെടുത്തുന്നു. കുട്ടിക്കാലത്ത് വായിച്ച മലയാള കവിതകൾ ഇംഗ്ളീഷ് രചനകൾക്ക് നിറവും ഹരവും പകരുന്നുണ്ട്. വാക്കുകൾ അടക്കി വെക്കുന്നതിലെ രീതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കുട്ടിക്കാലം വീഡിയോ ഗെയിമുകൾക്ക് മുന്നിലും ഫാസ്റ്റ് ഫുഡ് കടകളിലും തളച്ചിടുന്ന കുട്ടികൾക്ക് മാതൃകയാണ് റബേക്ക. യാത്രയാണ് ഇഷ്ടമേഖല. നല്ല ഗായിക കൂടിയാണ് റബേക്ക. നാണയ, സ്റ്റാമ്പ് ശേഖരവുമുണ്ട്. നമ്പ൪: 0561393867.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story