Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമഴ: രക്ഷാപ്രവര്‍ത്തനം...

മഴ: രക്ഷാപ്രവര്‍ത്തനം തകൃതി; മരണം നാലായി

text_fields
bookmark_border
മഴ: രക്ഷാപ്രവര്‍ത്തനം തകൃതി; മരണം നാലായി
cancel

റിയാദ്: രണ്ടു ദിവസമായി തുടരുന്ന മഴയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവ൪ത്തനങ്ങൾ സിവിൽ ഡിഫൻസിൻെറ നേതൃത്വത്തിൽ തുടരുന്നു. രാജ്യത്തിൻെറ വിവിധ പ്രവിശ്യകളിലായി മഴയിൽ കുടുങ്ങിയ 800ലേറെ പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
അരുവികളിലും മറ്റുമായി കുടുങ്ങിയവരെയും വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെയുമാണ് രക്ഷപ്പെടുത്തിയത്. റിയാദിൽ നിന്നുള്ള ഏഴു പേരുൾപ്പെടെ കാണാതായ എട്ടു പേ൪ക്കുള്ള തെരച്ചിലും ഊ൪ജിതമാക്കി. അതേസമയം, റിയാദിൽ പ്രളയത്തിൽ കുടുങ്ങി മരിച്ചവരുടെ എണ്ണം നാലായി.
ദീറാബ് റോഡിൽ കാ൪ തെന്നിവീണുണ്ടായ അപകടത്തിൽ കുടുംബത്തിലെ നാലു പേ൪ മരണപ്പെട്ടതായി റെഡ്ക്രസൻറ് സാങ്കേതിക വിഭാഗം ഡയറക്ട൪ മാസൻ അൽഗാമിദി അറിയിച്ചു. ഞായാറാഴ്ച ഒഴുക്കിൽപെട്ട യമനി ബാലികയുടെ മൃതദേഹവും സിവിൽ ഡിഫൻസ് അധികൃത൪ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചവരെ റിയാദിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമായി 4766 ഫോൺസന്ദേശങ്ങൾ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. അരുവികളിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിപ്പോയ 121 പേരെ രക്ഷപ്പെടുത്തി. വെള്ളത്തിൽ കുടുങ്ങിയ 413 വാഹനങ്ങൾ പൊക്കിയെടുക്കുകയും എട്ട് കുടുംബങ്ങളെ രക്ഷിക്കുകയും ചെയ്തു. വടക്കൻ അതി൪ത്തി മേഖലയിൽ സഹായമഭ്യ൪ഥിച്ചുള്ള 170 ഫോൺ സന്ദേശങ്ങളാണ് ലഭിച്ചത്.
വെള്ളത്തിലും വാഹനങ്ങൾക്കുള്ളിലുമായി കുടുങ്ങിയ 50ലേറെ പേരെ രക്ഷപ്പെടുത്തി. അൽജൗഫിൽ 40ലേറെ സന്ദേശങ്ങളാണ് സിവിൽ ഡിഫൻസ് ഓപറേറ്റിങ് റുമിൽ ലഭിച്ചത്. ഇവിടെ 24 പേരെ രക്ഷപ്പെടുത്തി. ബാഹയിൽ 30 പേരെ രക്ഷപ്പെടുത്തി.
വടക്കൻ അതി൪ത്തി മേഖലയിൽ നേരിയ അപകടം പറ്റിയ 165 പേരെ രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞും വൈദ്യൂതി നിലച്ചതും മൂലമുണ്ടായ അപകടങ്ങളിൽ നിന്നാണ് സിവിൽ ഡിഫൻസ് ഇവരെ രക്ഷപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യയിൽ 300 ഫോൺ സന്ദേശങ്ങളാണ് ലഭിച്ചത്. വാഹനങ്ങളിൽ കുടുങ്ങിയ 20 പേരെ ഇവിടെ രക്ഷപ്പെടുത്തി. ഹാഇലിൽ ഏഴു പേരെയാണ് രക്ഷപ്പെടുത്തിയത്. സിവിൽ ഡിഫൻസിൻെറ ഏകോപിച്ചുള്ള പ്രവ൪ത്തനങ്ങൾ മഴക്കെടുതി നേരിടുന്നതിൽ വിജയം കണ്ടതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുല്ല ഗുറാബി അൽഹാരിസി പറഞ്ഞു.
ഡിജിറ്റൽ മാപിങ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് സിവിൽ ഡിഫൻസ് പ്രവ൪ത്തനങ്ങളെ ഏറെ സഹായിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനറൽ പ്രസിഡൻസി ഓഫ മീറ്ററോളജിയുടേയും അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടേയും നി൪ദേശങ്ങളുടെ വെളിച്ചത്തിൽ അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ സംബന്ധിച്ച് നിരീക്ഷിക്കുകയും പദ്ധതികൾ ആസൂത്രണം ചെയ്തുവരികയുമാണ്.
മഴക്കെടുതി ഏറ്റവും കൂടുതൽ അനുഭവപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുല൪ത്തും. ഇതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാലവ൪ഷക്കെടുതി നേരിടുന്നതിൽ മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച സഹകരണത്തെ അൽഹാരിസി പ്രകീ൪ത്തിച്ചു.
അടുത്ത ദിവസങ്ങളിലും സിവിൽ ഡിഫൻസിൻെറ ജാഗ്രത നി൪ദേശങ്ങൾ അനുസരിക്കാനും അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും അദ്ദേഹം നി൪ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story