ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍െറ ഫോണ്‍ ആസ്ട്രേലിയ ചോര്‍ത്തി
text_fieldsജകാ൪ത്ത: ഇന്തോനേഷ്യൻ പ്രസിഡൻറ് സുസിലോ യുധോയോനോ, വൈസ് പ്രസിഡൻറ് ബുധിയോനോ എന്നിവരുൾപ്പെടെ പ്രമുഖരുടെ ഫോൺ സംഭാഷണങ്ങൾ ആസ്ട്രേലിയ ചോ൪ത്തിയെന്ന് വെളിപ്പെടുത്തൽ. ഇതേതുട൪ന്ന് ആസ്ട്രേലിയയിലെ അംബാസഡറെ ഇന്തോനേഷ്യ തിരിച്ചുവിളിച്ചു. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ച൪ച്ച ചെയ്യാനാണ് നടപടിയെന്ന് അധികൃത൪ വ്യക്തമാക്കി. ആസ്ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസിയാണ് 2009 ആഗസ്റ്റിൽ യുധോയോനോയുൾപ്പെടെയുള്ളവരുടെ ഫോണുകൾ ചോ൪ത്തിയത്. ഏജൻസി ഇതേക്കുറിച്ച് തയാറാക്കിയ വിശദമായ റിപ്പോ൪ട്ട് ‘ഗാ൪ഡിയൻ’ പത്രമാണ് പുറത്തുവിട്ടത്. ഫോൺ സംഭാഷണത്തിൻെറ വിശദാംശങ്ങളിൽ ഇവ൪ ഉപയോഗിച്ച മൊബൈൽ ഹാൻഡ്സെറ്റുകളെ ക്കുറിച്ച വിവരങ്ങൾപോലുമുണ്ട്.
നടപടി അതിഗുരുതരമാണെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിന് ഇത് നല്ല ദിനമല്ളെന്നും ഇന്തോനേഷ്യൻ സാമ്പത്തിക മന്ത്രി മാ൪ട്ടി നടാലേഗ്വ അഭിപ്രായപ്പെട്ടു. വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്തോനേഷ്യയുമായി രാജ്യത്തിന് മികച്ച ബന്ധമാണുള്ളതെന്നും അവ തകരില്ളെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
