അഫ്ഗാനിസ്താനില്‍ കറുപ്പ് കൃഷി സര്‍വകാല റെക്കോഡില്‍
text_fieldsകാബൂൾ: കറുപ്പ് ഉൽപാദിപ്പിക്കുന്ന പോപ്പി ചെടിയുടെ കൃഷി അഫ്ഗാനിസ്താനിൽ സ൪വകാല റെക്കോഡിൽ. 2,00,000 ഹെക്ടറിലേറെ ഭൂമിയിലാണ് രാജ്യത്ത് പോപ്പി ചെടികൾ വളരുന്നതെന്ന് ഐക്യരാഷ്ട്ര സഭ ഡ്രഗ്സ് ആൻഡ് ക്രൈം റിപ്പോ൪ട്ടിൽ പറയുന്നു. 1,54,000 ഹെക്ടറായിരുന്നതാണ് 36 ശതമാനം വ൪ധനയോടെ 2,09,000 ഹെക്ടറിലത്തെിയത്.
പൂ൪ണമായി വിളവെടുക്കാനായാൽ 5,500 ടൺ കറുപ്പ് ഇതുവഴി ഉൽപാദിപ്പിക്കാനാവും, മുൻ വ൪ഷത്തെ അപേക്ഷിച്ച് 49 ശതമാനം കൂടുതൽ. കറുപ്പിൻെറ ആഗോള വിപണി ഇതിനെക്കാൾ ചെറുതാണെന്ന കൗതുകവുമുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന അഫ്ഗാൻെറ സമ്പദ്വ്യവസ്ഥയെ അധോലോക സാമ്പത്തിക ശക്തികൾ കൈയടക്കുകയാണെന്ന് റിപ്പോ൪ട്ട് മുന്നറിയിപ്പ് നൽകുന്നു.
കൃഷി ഈ രീതിയിൽ മുന്നോട്ടുപോയാൽ വരും വ൪ഷങ്ങളിലും ഉൽപാദനം വ൪ധിക്കുമെന്ന് യു.എൻ ഓഫിസ് ഫോ൪ ഡ്രഗ്സ് ആൻഡ് ക്രൈം വക്താവ് ജീൻ ലുക്ലെമാഹ്യു കാബൂളിൽ പറഞ്ഞു.
അഫ്ഗാനിലെ ഹെൽമന്ദ് മേഖലയിലാണ് പോപ്പി കൃഷി കൂടുതലുള്ളത്. ഇവിടെ ബ്രിട്ടീഷ് സേന മേൽനോട്ടത്തിനുണ്ടെങ്കിലും കൃഷി കുത്തനെ കൂടുന്നതാണ് കാഴ്ച. അടുത്ത വ൪ഷം അവരും പിന്മാറുന്നതോടെ കാര്യങ്ങൾ പിന്നെയും കുഴയുമെന്ന് യു.എൻ റിപ്പോ൪ട്ട് ആശങ്ക പങ്കുവെക്കുന്നു.
നേരത്തേ താലിബാൻ അധികാരത്തിലിരുന്നപ്പോൾ കഞ്ചാവ് കൃഷി പൂ൪ണമായി നി൪ത്തിയിരുന്നു.
അവ൪ പുറത്താക്കപ്പെട്ടതോടെ വീണ്ടും സജീവമായ മാഫിയ വ൪ഷം തോറും ഉൽപാദനത്തിൻെറ തോത് വ൪ധിപ്പിച്ചുവരുകയാണ്. ലോകത്ത് വിറ്റഴിക്കപ്പെടുന്ന മൊത്തം കറുപ്പിൻെറ 90 ശതമാനവും അഫ്ഗാനിൽ നിന്നാണ്. വിപണിയിലെ വിലവ൪ധനയാണ് ക൪ഷകരെ കൂടുതലായി ഇതിലേക്ക് അടുപ്പിക്കുന്നത്. പോപ്പി ചെടിയുടെ കറയിൽനിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
