‘ദ്രൂവ് ’നാവിക സേനക്ക് സ്വന്തം
text_fields കൊച്ചി: അപകടമേഖലകളിലെയും നിരീക്ഷണങ്ങൾക്കായി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റ൪ വ്യൂഹം ദ്രൂവ് ഇന്ത്യൻ നേവിക്ക് സ്വന്തം. ദക്ഷിണ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് അഡ്മിൽ ശേഖ൪ സിൻഹ പ്രഥമ ദ്രൂവ് കമീഷൻ ചെയ്തു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസാണ് ദ്രൂവിൻെറ രൂപകൽപന. ഇന്ത്യൻ ആ൪മി, കോസ്റ്റ് ഗാ൪ഡ്, ബി.എസ്.എഫ് എന്നിവക്ക് ഈ ഹെലികോപ്ട൪ വ്യൂഹത്തിൻെറ സേവനം ലഭിക്കും. ഇന്ത്യൻ നേവൽ എയ൪ സ്ക്വാ൪ഡം (ഐ.എൻ.എ.എസ്) 322 എന്ന പേരിലായിരിക്കും ദ്രൂവ് അറിയപ്പെടുക. പ്രത്യേക തരം ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ രാത്രിയിലുള്ള സായുധ പെട്രോളിങ്ങിനും നിരീക്ഷണത്തിനും പുറമെ അപകടമേഖലയിൽനിന്നും രക്ഷപ്പെടുത്തുന്നതിനും ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾക്കും ഇതിൻെറ സേവനം ലഭ്യമാകുമെന്ന് കമീഷൻ ചടങ്ങിനുശേഷം അഡ്മിറൽ ശേഖ൪ സിൻഹ പറഞ്ഞു. തീരദേശ സുരക്ഷക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഹെലികോപ്ടറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ സതീഷ് സോണി, ഹെലികോപ്ട൪ വ്യൂഹത്തിൻെറ ആദ്യ കമാൻഡിങ് ഓഫിസ൪ രവി ശിവശങ്ക൪ തുടങ്ങിയവരും സതേൺ നേവൽ കമാൻഡിലെ ഉയ൪ന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.